വാഹനം ഇടിപ്പിച്ചു കൊലപ്പെടുത്തിയ കേസിൽ യുവാവ് അറസ്റ്റിൽ
Wednesday, August 21, 2024 6:32 AM IST
തിരുവനന്തപു രം: 2015-ൽ ​ആ​റ്റി​ങ്ങ​ൽ പൂ​വ​ൻ​പാ​റ​യി​ൽ ബൈക്ക് യാ ത്രികനേയും ഓട്ടോയാത്രി ക നേയും വാ ഹനം ഇടിപ്പി ച്ചു കൊലപ്പെടുത്തിയ കേ​സി​ൽ പ്ര​തി​യാ​യ വ​ർ​ക്ക​ല വെ​ട്ടൂ​ർ വി​ല്ലേ​ജി​ൽ റാ​ത്തി​ക്ക​ൽ തൈ​ത്തോ​ട്ടം വീ​ട്ടി​ൽ അ​സിമി(45)നെ​ പോ​ലീ​സ് അ​റ​സ്റ്റുചെയ്തു.

ആ​റ്റി​ങ്ങ​ൽ പോ​ലീ​സ് സ്റ്റേ​ഷ​ൻ ഇ​ൻ​സ് പെ​ക്ട​ർ എ​സ്എ​ച്ച്ഒ ജി. ​ഗോ​പ​കു​മാ​ർ​യു​ടെ നേ​തൃ​ത്വ​ത്തി​ൽ ആ​റ്റി​ങ്ങ​ൽ എ​സ്ഐ​മാ​രാ​യ സ​ജി​ത്ത്, എ​സ്എ​എ​സ് ഐ ​രാ​ധാ​കൃ​ഷ്ണ​ൻ, ഉ​ണ്ണി​രാ​ജ്, സി​പി​ഒ നി​ധി​ൻ എ​ന്നി​വ​ര​ട​ങ്ങി​യ സം​ഘ​മാ​ണ് അ​റ​സ്റ്റ് ചെ​യ്ത​ത്. സം​ഭ​വം ന​ട​ന്നു കോ​ട​തി​യി​ൽ കു​റ്റ​പ​ത്രം ന​ൽ​കും വ​രെ​യോ, അ​തി​നു ശേ​ഷ​മോ പോ​ലീ​സി​ന് പ്ര​തി​യെ അ​റ​സ്റ്റ് ചെ​യ്യാ​ൻ ക​ഴി​ഞ്ഞി​രു​ന്നി​ല്ല.


ര​ണ്ടു​പേ​രു​ടെ മ​ര​ണ​ത്തി​നി​ര​യാ​ക്കി​യ സം​ഭ​വ​ത്തി​നു​ശേ​ഷം ഗ​ൾ​ഫി​ലേ​ക്കു​മു​ങ്ങി​യ പ്ര​തി വെ​ട്ടൂ​രി​ൽ നി​ന്നും താ​മ​സം മാ​റി കൊ​ല്ലം ജി​ല്ല​യി​ലെ പാ​രി​പ്പ​ള്ളി പോ​ലീ​സ് സ്റ്റേ​ഷ​ന​തി​ർ​ത്തി​ക്ക​ടു​ത്ത് താ​മ​സി​ച്ചു വ​ര​വെ​യാ​ണ് പ്ര​തി​യെ പോ​ലീ​സ് അ​റ​സ്റ്റ് ചെ​യ്ത​ത്.