ജി. ​ഗോ​പി​നാ​ഥ​ൻ നാ​യ​ർ സ്മൃ​തി പു​ര​സ്കാ​ര സ​മ​ർ​പ്പ​ണ​ം
Wednesday, August 21, 2024 6:32 AM IST
തി​രു​വ​ന​ന്ത​പു​രം: തു​ഞ്ച​ൻ സ്മ​ര​ക സ​മി​തി ജ​ന​റ​ൽ സെ​ക്ര​ട്ട​റി​യായി​രു​ന്ന ജി. ​ഗോ​പി​നാ​ഥ​ൻ നാ​യ​രു​ടെ എ​ട്ടാ​മ​ത് സ്മൃ​തി വാ​ർ​ഷി​കാ​ച​ര​ണം 22ന് ​രാ​വി​ലെ ഒ​ന്പ​തി​ന് തു​ഞ്ച​ൻ സ്മ​ര​ക​മ​ന്ദി​ര​ത്തി​ൽ ന​ട​ക്കും. ജി. ​ഗോ​പി​നാ​ഥ​ൻ നാ​യ​ർ സ്മൃ​തി പു​ര​സ്കാ​രം ക​വി​യും ഗാ​ന​ര​ച​യി​താ​വു​മാ​യ ഏ​ഴാ​ച്ചേ​രി രാ​മ​ച​ന്ദ്ര​ൻ സ​മ​ർ​പ്പി​ക്കു​ന്ന ച​ട​ങ്ങ് മ​ന്ത്രി അ​ഡ്വ. ജി.​ആ​ർ. അ​നി​ൽ ഉ​ദ്ഘാ​ട​നം ചെ​യ്യും.


മു​ൻ​മ​ന്ത്രി സി. ​ദി​വാ​ക​ര​ൻ, ഡോ. ​ടി.​ജി. രാ​മ​ച​ന്ദ്ര​ൻ​പി​ള്ള, ഡോ. ​ജോ​ർ​ജ് ഓ​ണ​ക്കൂ​ർ, പ്ര​ഫ. കാ​ട്ടൂ​ർ നാ​രാ​യ​ണ​പി​ള്ള, സാ​ക്ഷ​ര​ത മി​ഷ​ൻ ഡ​യ​റ​ക്ട​ർ പ്ര​ഫ. എ.​ജി. ഒ​ലീ​ന, കെ.​ആ​ർ. അ​ജ​യ​ൻ, സു​ധാ ഹ​രി​കു​മാ​ർ, കൗ​ൺ​സി​ല​ർ ഉ​ണ്ണി​കൃ​ഷ്ണ​ൻ തു​ട​ങ്ങി​യ​വ​ർ പ​രി​പാ​ടി​യി​ൽ പ​ങ്കെ​ടു​ക്കും.