അ​പ​ക​ട​ത്തി​ൽ പ​രി​ക്കേ​റ്റ യു​വാ​വ് റോ​ഡി​ൽ ര​ക്തം വാ​ര്‍​ന്ന് മ​രി​ച്ചു
Tuesday, August 20, 2024 10:23 PM IST
തി​രു​വ​ന​ന്ത​പു​രം: അ​പ​ക​ട​ത്തി​ൽ പ​രി​ക്കേ​റ്റ യു​വാ​വ് റോ​ഡി​ൽ കി​ട​ന്നു ര​ക്തം വാ​ര്‍​ന്ന് മ​രി​ച്ചു. ചി​റ​യി​ൻ​കീ​ഴ് മു​ട​പു​രം സ്വ​ദേ​ശി​യാ​യ വെ​ൽ​ഡിം​ഗ് തൊ​ഴി​ലാ​ളി വി​നോ​ദ്(43)​ആ​ണ് മ​രി​ച്ച​ത്.

യു​വാ​വി​നെ ഇ​ടി​ച്ചു​തെ​റി​പ്പി​ച്ച ശേ​ഷം വാ​ഹ​നം നി​ർ​ത്താ​തെ പോ​യി. ക​ല്ല​മ്പ​ലം ദേ​ശീ​യ പാ​ത​യി​ൽ നാ​വാ​യി​കു​ളം ഐ​ഒ​ബി ബാ​ങ്കി​നു മു​ൻ​വ​ശം​ത്ത് ക​ഴി​ഞ്ഞ​ദി​വ​സം അ​ർ​ദ്ധ​രാ​ത്രി​യോ​ടെ​യാ​യി​രു​ന്നു സം​ഭ​വം.


റോ​ഡി​ൽ യു​വാ​വ് കി​ട​കു​ന്ന​താ​യി ക​ൺ​ട്രോ​ൾ റൂ​മി​ൽ വി​വ​രം ല​ഭി​ച്ച​തി​നെ തു​ട​ർ​ന്ന് പോ​ലീ​സ് എ​ത്തി​യാ​ണ് മൃ​ത​ദേ​ഹം ആ​ശു​പ​ത്രി​യി​ലേ​ക്ക് മാ​റ്റി​യ​ത്. പൊ​ലീ​സ് എ​ത്തു​മ്പോ​ഴേ​ക്കും വി​നോ​ദ് മ​രി​ച്ചി​രു​ന്നു.​ഇ​ടി​ച്ചു തെ​റി​പ്പി​ച്ച വാ​ഹ​നം ക​ണ്ടെ​ത്താ​നാ​യി പൊ​ലീ​സ് അ​ന്വേ​ഷ​ണം ആ​രം​ഭി​ച്ചു. പ്ര​ദേ​ശ​ത്തെ സി​സി​ടി​വി ദൃ​ശ്യ​ങ്ങ​ള്‍ ക​ല്ല​മ്പ​ലം പോ​ലീ​സ് ശേ​ഖ​രി​ച്ചി​ട്ടു​ണ്ട്.