ഭ​ക്ഷ്യ​മേ​ള​യു​മാ​യി കോട്ടൺഹിൽ സ്കൂളിലെ കു​രു​ന്നു​ക​ൾ; 20,000 രൂ​പ മുഖ്യമന്ത്രിയുടെ ദു​രി​താ​ശ്വാ​സ നി​ധി​യി​ലേ​ക്ക്
Tuesday, August 20, 2024 6:15 AM IST
തി​രു​വ​ന​ന്ത​പു​രം: കോ​ട്ട​ണ്‍ ഹി​ൽ എ​ൽ​പി സ്കൂ​ളി​ലെ കു​രു​ന്നു​ക​ൾ ഇ​ന്ന​ലെ നാ​ട​ൻ വി​ഭ​വ​ങ്ങ​ളു​മാ​യി ഒ​രു ഭ​ക്ഷ്യ​മേ​ള സം​ഘ​ടി​പ്പി​ച്ചു.

അ​ങ്ങ​ക​ലെ വ​യ​നാ​ട്ടി​ൽ ദു​രി​ത​മ​നു​ഭ​വി​ക്കു​ന്ന​വ​ർ​ക്ക് കൈ​ത്താ​ങ്ങാ​കു​ക എ​ന്ന ല​ക്ഷ്യ​ത്തോ​ടെ​യാ​യി​രു​ന്നു ​ഭ​ക്ഷ്യ​മേ​ള. പു​തുത​ല​മു​റ ഫാ​സ്റ്റ് ഫു​ഡ് രീ​തി​യി​ലേ​ക്ക് കൂ​ടു​ത​ലാ​യി വ​ഴി​മാ​റി​പ്പോ​കു​ന്പോ​ൾ ത​ന​തു നാ​ട​ൻ വി​ഭ​വ​ങ്ങ​ളു​മാ​യാ​യി​രു​ന്നു ഇ​വ​രു​ടെ ഭ​ക്ഷ്യ​മേ​ള എ​ന്ന​ത് ശ്ര​ദ്ധേ​യ​മാ​യി​രു​ന്നു. നാ​ട​ൻ ഭ​ക്ഷ്യ​വി​ഭ​വ​ങ്ങ​ളാ​യ ചേ​ന, ചേ​ന്പ്, കാ​ച്ചി​ൽ, ക​പ്പ, ചെ​റു​കി​ഴ​ങ്ങ്, ഇ​ല​യ​ട, കൊ​ഴു​ക്ക​ട്ട, ഉ​ണ്ണി​യ​പ്പം, സു​ഖി​യ​ൻ, ഇ​ങ്ങ​നെ പോ​കു​ന്നു ഇ​വ​രു​ടെ നാ​ട​ൻ വി​ഭ​വ​ങ്ങ​ളു​ടെ ലി​സ്റ്റ്.

വീ​ടു​ക​ളി​ൽനി​ന്നും മാ​താ​പി​താ​ക്ക​ൾ പ്ര​ത്യേ​കം ത​യാ​റാ​ക്കി പാ​യ്ക്ക് ചെ​യ്തു​കൊ​ടു​ത്തു​വി​ട്ട വി​ഭ​വ​ങ്ങ​ൾ സ്കൂ​ളി​ൽ പ്ര​ത്യേ​കം ത​യാ​റാ​ക്കി​യ സ്റ്റാ​ളി​ൽ പ്ര​ദ​ർ​ശി​പ്പി​ച്ചു. ഇ​വി​ടെ വ​ച്ച ഭ​ക്ഷ​ണ സാ​ധ​ന​ങ്ങ​ൾ കു​ട്ടി​ക​ൾ ക​ഴി​ക്കു​ക​യും കൂ​ടു​ത​ലാ​യി കൊ​ണ്ടു​വ​ന്ന​വ പ​ണം കൊ​ടു​ത്തു വാ​ങ്ങാ​നു​ള്ള ക്ര​മീ​ക​ര​ങ്ങൾ ഒരുക്കുകയും ചെയ്തിരു ന്നു. ഇ​ത്ത​ര​ത്തി​ൽ കു​ട്ടി​ക​ൾ ത​ന്നെ പ​ണം ന​ല്കി ഭ​ക്ഷ​ണ​സാ​ധ​ന​ങ്ങ​ൾ വാ​ങ്ങി​യ​പ്പോ​ൾ ല​ഭി​ച്ച​ത് 20,000 രൂ​പ.


ഭ​ക്ഷ്യ​മേ​ള തി​രു​വ​ന​ന്ത​പു​രം സൗ​ത്ത് എ​ഇ​ഒ രാ​ജേ​ഷ് ബാ​ബു ഉ​ദ്ഘാ​ട​നം ചെ​യ്തു. നാ​ട​ൻ ഭ​ക്ഷ്യ​മേ​ള​യ്ക്ക് ഹെ​ഡ്മാ​സ്റ്റ​ർ ടി.എ. ജേ​ക്ക​ബ് നേ​തൃ​ത്വം ന​ൽ​കി. അ​ധ്യാ​പ​ക​രു​ടെ​യും പി​ടി​എ, മ​ദ​ർ പി​ടി​എ ക​മ്മി​റ്റി അം​ഗ​ങ്ങ​ളു​ടെ​യും ര​ക്ഷി​താ​ക്ക​ളു​ടെ​യും സ​ഹ​ക​ര​ണ​വും ഉ​ണ്ടാ​യിരുന്നു. കു​ട്ടി​ക​ളും അ​ധ്യാ​പ​ക​രും പി​ടി​എ പ​തി​നി​ധി​ക​ളും ചേ​ർന്നു ഭ​ക്ഷ്യ​മേ​ള​യു​ടെ ഭാ​ഗ​മാ​യി ല​ഭി​ച്ച തു​ക മു​ഖ്യ​മ​ന്ത്രി​യു​ടെ ദു​രി​താ​ശ്വാ​സ​നി​ധി​യി​ലേ​ക്ക് കൈ​മാ​റും.