ശാ​ന്തി​ഗി​രി ന​വ​പൂ​ജി​തം: വ്ര​താ​നു​ഷ്ഠാ​ന​ങ്ങ​ൾ​ക്ക് തു​ട​ക്കം
Tuesday, August 20, 2024 6:15 AM IST
പോ​ത്ത​ന്‍​കോ​ട്: ശാ​ന്തി​ഗി​രി ആ​ശ്ര​മം സ്ഥാ​പ​ക​ഗു​രു ന​വ​ജ്യോ​തി ശ്രീ​ക​രു​ണാ​ക​ര​ഗു​രു​വി​ന്‍റെ 98-ാ മത് ജ​ന്മ​ദി​നാ​ഘോ​ഷ​മാ​യ ന​വ​പൂ​ജി​ത​ത്തോ​ട​നു​ബ​ന്ധി​ച്ചു​ള​ള വ്ര​താ​രം​ഭ​ത്തി​നും പ്രാ​ർ​ഥനാ​ച​ട​ങ്ങു​ക​ൾ​ക്കും ശാ​ന്തി​ഗി​രി ആ​ശ്ര​മ​ത്തി​ൽ തു​ട​ക്ക​മാ​യി.

രാ​വി​ലെ ആറിന് ആ​രാ​ധ​ന​യ്ക്കുശേ​ഷം ആ​ശ്ര​മം ജ​ന​റ​ല്‍ സെ​ക്ര​ട്ട​റി സ്വാ​മി ഗു​രു​ര​ത്നം ജ്ഞാ​ന​ത​പ​സ്വി​യു​ടെ നേ​തൃ​ത്വ​ത്തി​ല്‍ താ​മ​ര​പ്പ​ർ​ണ​ശാ​ല​യി​ൽ പൂ​ർ​ണ​കും​ഭം നി​റ​ച്ച​തോ​ടെ​യാ​ണ് 21 ദി​വ​സം നീ​ണ്ടു​നി​ല്‍​ക്കു​ന്ന വ്ര​താ​നു​ഷ്ഠാ​ന​ങ്ങ​ള്‍​ക്ക് തു​ട​ക്ക​മാ​യ​ത്. സെ​പ്തം​ബ​ർ എ‌ട്ടിനാ ണ് ഗു​രു​വി​ന്‍റെ ജ​ന്മ​ദി​നം. ഇ​തോ​ട​നു​ബ​ന്ധി​ച്ചു രാ​ജ്യ​ത്തു​ട​നീ​ള​മു​ള​ള ആ​ശ്ര​മം ബ്രാ​ഞ്ചു​ക​ളി​ലും പ്ര​ത്യേ​ക പ്രാ​ർ​ഥന​ക​ൾ ന​ട​ക്കും.

ശാ​ന്തി​ഗി​രി ആ​ത്മ​വി​ദ്യാ​ല​യ​ത്തി​ന്‍റെ ആ​ഭി​മു​ഖ്യ​ത്തി​ല്‍ "ഗു​രു​വി​ന്‍റെ സ്നേ​ഹം'എ​ന്ന വി​ഷ​യ​ത്തി​ല്‍ 41 ദി​വ​സ​ത്തെ സ​ത്സം​ഗ​പ​ര​മ്പ​ര ഓ​ൺ​ലൈ​നി​ൽ ന​ട​ന്നു വ​രി​ക​യാ​ണ്. അ​ന്ത​ർ​ദേ​ശീ​യ ത​ല​ത്തി​ൽ ജ​ർ​മ​നി, കാ​ന​ഡ, യുഎ​ഇ, ഖ​ത്ത​ർ, ബ​ഹ​റി​ൻ, ഒ​മാ​ൻ എന്നിവി ടങ്ങളിലുള്ള ഗു​രു​ഭ​ക്ത​രു​ടെ കൂ​ട്ട​യ്മ​യാ​യ ശാ​ന്തി​ഗി​രി ക​ൾ​ച്ച​റ​ൽ ആൻഡ് സോ​ഷ്യ​ൽ സെ​ന്‍ററി​ന്‍റെ ഏ​കോ​പ​ന ചു​മ​ത​ല​യി​ലാ​ണ് സ​ത്സം​ഗ​ങ്ങ​ൾ ന​ട​ക്കുന്നത്.


ന​വ​പൂ​ജി​തം ആ​ഘോ​ഷ​ങ്ങ​ളു​ടെ ഭാ​ഗ​മാ​യി വി​വി​ധ സ​മ്മേ​ള​ന​ങ്ങ​ൾ, അ​വ​ധൂ​ത​യാ​ത്ര​യെ ആ​സ്പ​ദ​മാ​ക്കി​യു​ള്ള ക്വി​സ് മ​ത്സ​ര​ങ്ങ​ൾ, സം​സ്കാ​രി​ക സം​ഘ​ട​ന​ക​ളു​ടെ നേ​തൃ​ത്വ​ത്തി​ലു​ള​ള ശൂ​ചീ​ക​ര​ണ പ​രി​പാ​ടി​ക​ൾ, സൗ​ഹൃ​ദ​ക്കൂ​ട്ടാ​യ്മ​ക​ൾ എ​ന്നി​വ ന​ട​ക്കു​മെ​ന്ന് ആ​ശ്ര​മം ജ​ന​റ​ൽ സെ​ക്ര​ട്ട​റി​യു​ടെ ഓ​ഫീ​സ് അ​റി​യി​ച്ചു.