പ​ട്ടി​ക​ജാ​തി-​പ​ട്ടി​ക​വ​ർ​ഗ പ​ദ്ധ​തി​ക​ളു​ടെ ജി​ല്ലാ​ത​ല അ​വ​ലോ​ക​നം നാളെ
Tuesday, August 20, 2024 6:15 AM IST
തിരുവനന്തപുരം: പ​ട്ടി​ക​ജാ​തി-​പ​ട്ടി​ക​വ​ർ​ഗ-​പി​ന്നാ​ക്ക ക്ഷേ​മ വ​കു​പ്പു​ക​ളു​ടെ പ​ദ്ധ​തി​ക​ളു​ടെ ജി​ല്ലാ ത​ല അ​വ​ലോ​ക​നം നാളെ ന​ട​ക്കും. മ​ന്ത്രി ഒ.​ആ​ർ. കേ​ളു​വി​ന്‍റെ നേ​തൃ​ത്വ​ത്തി​ൽ ജി​ല്ലാ ക​ള​ക്ട​റേ​റ്റ് കോ​ൺ​ഫ​റ​ൻ​സ് ഹാ​ളി​ൽ രാ​വി​ലെ 11നു ​ചേ​രു​ന്ന യോ​ഗ​ത്തി​ൽ എം​എ​ൽ​എ​മാ​ർ പ​ങ്കെ​ടു​ക്കും.

ജി​ല്ല​യു​ടെ അ​ടി​സ്ഥാ​ന വി​വ​ര​ങ്ങ​ളും, ഭൂ​ര​ഹി​ത​ർ, ഭ​വ​ന​ര​ഹി​ത​ർ, അ​ടി​സ്ഥാ​ന സൗ​ക​ര്യ പ്ര​ശ്‌​ന​ങ്ങ​ൾ, പ​ട്ടി​ക​ജാ​തി-​പ​ട്ടി​ക​വ​ർ​ഗ മേ​ഖ​ല​യി​ലെ മൊ​ത്തം വ​ക​യി​രു​ത്ത​ൽ, ചെ​ല​വ​ഴി​ക്ക​ൽ, ജി​ല്ലാ​ത​ല വി​ക​സ​ന സാ​ധ്യ​ത​ക​ളും പ്ര​ശ്‌​ന​ങ്ങ​ളും എ​ന്നീ വി​ഷ​യ​ങ്ങ​ൾ അ​വ​ലോ​ക​നം ചെ​യ്യും.


ജി​ല്ലാ പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് ഡി. ​സു​രേ​ഷ് കു​മാ​ർ, ജി​ല്ല ക​ള​ക്ട​ർ അ​നു​കു​മാ​രി, വി​വി​ധ വ​കു​പ്പു​ക​ളി​ലെ ജി​ല്ലാ​ത​ല ഉ​ദ്യോ​ഗ​സ്ഥ​ർ, ബ്ലോ​ക്ക് പ​ട്ടി​ക​ജാ​തി വി​ക​സ​ന ഓ​ഫീ​സ​ർ​മാ​ർ, ട്രൈ​ബ​ൽ ഡ​വ​ല​പ്‌​മെ​ന്‍റ് ഓ​ഫീ​സ​ർ​മാ​ർ, എ​ക്സ്റ്റ​ൻ​ഷ​ൻ ഓ​ ഫീ​സ​ർ​മാ​ർ, എം​ആ​ർ​എ​സ്, ഐ​ ടി​ഐ​ക​ൾ, പി​ഇ​ടി​സി എ​ന്നീ സ്ഥാ​പ​ന​ങ്ങ​ളി​ലെ ഉ​ദ്യോ​ഗ​സ്ഥ​ ർ എ​ന്നി​വ​രും പ​ങ്കെ​ടു​ക്കും.