മയക്കുമരുന്നിന്റെ ശൃംഖല പൊട്ടിക്കണം: വി.ഡി. സതീശന്
Monday, April 28, 2025 5:07 AM IST
കൊച്ചി: സംസ്ഥാനത്ത് വ്യാപകമാകുന്ന മയക്കുമരുന്നിന്റെ വിതരണശൃംഖല പൊട്ടിക്കണമെന്ന് പ്രതിപക്ഷനേതാവ് വി.ഡി. സതീശന്. എല്ലാ മേഖലയിലും ലഹരിവ്യാപനമുണ്ട്. സിനിമാരംഗത്തെക്കുറിച്ച് നേരത്തേതന്നെ ആരോപണമുണ്ട്.
ലഹരിമരുന്ന് ഉപയോഗിക്കുകയും വിതരണം ചെയ്യുകയും ചെയ്യുന്നവരെ സിനിമയുമായി സഹകരിപ്പിക്കില്ലെന്ന് ഫെഫ്കയും അമ്മയും ഉള്‍പ്പെടെയുള്ള സംഘടനകള്‍ തീരുമാനിക്കണം- സതീശ ൻ പറഞ്ഞു.