ആശാമാരുടെ രാപകൽ സമര യാത്ര മേയ് അഞ്ച് മുതൽ ജൂണ്‍ 17 വരെ
Saturday, April 26, 2025 1:42 AM IST
തിരുവനന്തപുരം: ആശാ സമരത്തിന്റെ അടുത്ത ഘട്ടമായി ആരംഭിക്കുന്ന സഞ്ചരിക്കുന്ന രാപകൽ സമരത്തിന് മേയ് അഞ്ചിന് കാസർഗോഡ് തുടക്കമാകും.
സെക്രട്ടേറിയറ്റ് പടിക്കലെ സമരത്തിന്റെ തുടർച്ചയായാണ് കേരള ആശാ ഹെൽത്ത് വർക്കേഴ്സ് അസോസിയേഷൻ സമര യാത്ര സംഘടിപ്പിക്കുന്നത്.
രാപകൽ സമരത്തിന്റെ 85-ാം ദിവസമാണ് കാസർഗോഡ് നിന്ന് യാത്ര ആരംഭിക്കുന്നത്. 128-ാം ദിവസം തലസ്ഥാനത്ത് എത്തിച്ചേരും.