റോസ്ഗാര്‍ മേള സംഘടിപ്പിച്ചു
Sunday, April 27, 2025 2:11 AM IST
കൊച്ചി: പതിനഞ്ചാമത് ദേശീയതല റോസ്ഗാര്‍ മേള പ്രധാനമന്ത്രി ഓണ്‍ലൈനായി ഉദ്ഘാടനം ചെയ്തു.
സെന്‍ട്രല്‍ ബോര്‍ഡ് ഓഫ് ഇന്‍ഡയറക്ട് ടാക്സ് ആൻഡ് കസ്റ്റംസ് (സിബിഐസി) തിരുവനന്തപുരം സോണിന്റെ നേതൃത്വത്തില്‍ കൊച്ചിയിൽ നടന്ന മേളയില്‍ കേന്ദ്രസഹമന്ത്രി സുരേഷ് ഗോപി മുഖ്യാതിഥിയായി പങ്കെടുത്തു.
സെന്‍ട്രല്‍ ടാക്സ്, സെന്‍ട്രല്‍ എക്സൈസ് ആൻഡ് കസ്റ്റംസ് തിരുവനന്തപുരം സോണ്‍ ചീഫ് കമ്മീഷണര്‍ ഷെയ്ഖ് ഖാദര്‍ റഹ്മാന് അധ്യക്ഷത വഹിച്ചു.