എ​ട​ത്വ: പ്ര​സി​ദ്ധ തീ​ര്‍ഥാ​ട​നകേ​ന്ദ്ര​മാ​യ എ​ട​ത്വ സെ​ന്‍റ് ജോ​ര്‍ജ് ഫൊ​റോ​നാ​ പ​ള്ളി​യി​ല്‍ വി​ശു​ദ്ധ ഗീ​വ​ര്‍ഗീ​സ് സ​ഹ​ദാ​യു​ടെ തി​രു​നാ​ളി​ന് ഇ​ന്നു കൊ​ടി​യേ​റും.

മേ​യ് 14 ന് ​എ​ട്ടാ​മി​ട​ത്തോ​ടെ സ​മാ​പി​ക്കും. പ്ര​ധാ​ന തി​രു​നാ​ള്‍ മേ​യ് ഏ​ഴി​നാ​ണ്. അ​ന്ന് ഉ​ച്ച​ക​ഴി​ഞ്ഞ് നാ​ലി​ന് വി​ശു​ദ്ധ​ന്‍റെ തി​രു​സ്വ​രൂ​പ​വും വ​ഹി​ച്ചു​കൊ​ണ്ടു​ള്ള ച​രി​ത്രപ്ര​സി​ദ്ധ​മാ​യ പ്ര​ദ​ക്ഷി​ണം പ​ള്ളി​ക്കു​ ചു​റ്റും ന​ട​ക്കും. എ​ട്ടാ​മി​ട​ത്തി​ന് കു​രി​ശ​ടി​യി​ലേ​ക്കും പ്ര​ദ​ക്ഷി​ണ​മു​ണ്ടാ​കും. മേ​യ് മൂ​ന്നി​ന് രാ​വി​ലെ 5.45 ന് ​വി​ശു​ദ്ധ കു​ര്‍ബാ​ന​യ്ക്കു ശേ​ഷം വി​ശു​ദ്ധ​ന്‍റെ തി​രു​സ്വ​രൂ​പം പ​ര​സ്യ​വ​ണ​ക്ക​ത്തി​നാ​യി ദേ​വാ​ല​യ ക​വാ​ട​ത്തി​ല്‍ പ്ര​തി​ഷ്ഠി​ക്കും.


ഇ​ന്നു രാ​വി​ലെ 5.45 ന് ​മ​ധ്യ​സ്ഥ​പ്രാ​ര്‍ഥ​ന​യ്ക്കും, വി​ശു​ദ്ധ കു​ര്‍ബാ​ന​യ്ക്കും ശേ​ഷം ന​ട​ക്കു​ന്ന കൊ​ടി​യേ​റ്റി​ന് വി​കാ​രി ഫാ. ​ഫി​ലി​പ്പ് വൈ​ക്ക​ത്തു​കാ​ര​ന്‍ മു​ഖ്യ​കാ​ര്‍മി​ക​ത്വം വ​ഹി​ക്കും. തി​രു​നാ​ളി​ല്‍ പ​ങ്കെ​ടു​ക്കാ​നാ​യി തീ​ര്‍ഥാ​ട​ക​ര്‍ ഇ​ന്ന​ലെ മു​ത​ലേ എ​ത്തിത്തു​ട​ങ്ങി​.

ത​മി​ഴ്നാ​ട്ടി​ല്‍നി​ന്നു​ള്ള തീ​ര്‍ഥാ​ട​ക​രാ​ണ് ഏ​റെ​യും എ​ത്തു​ന്ന​ത്. മേ​യ് മൂ​ന്നി​ന് വി​ശു​ദ്ധ​ന്‍റെ തി​രു​സ്വ​രൂ​പം പ​ര​സ്യ​വ​ണ​ക്ക​ത്തി​നാ​യി ദേ​വാ​ല​യ ക​വാ​ട​ത്തി​ല്‍ പ്ര​തി​ഷ്ഠി​ക്കും.