സിഎംആര്‍എലിന് സേവനം നല്‍കിയിട്ടില്ലെന്ന് വീണ സമ്മതിച്ചതായി എസ്എഫ്ഐഒ
Sunday, April 27, 2025 2:12 AM IST
കൊച്ചി: സിഎംആര്‍എല്‍ എക്സാലോജിക് മാസപ്പടി ഇടപാടില്‍ സിഎംആര്‍എലിന് സേവനം നല്‍കിയിട്ടില്ലെന്ന് മുഖ്യമന്ത്രി പിണറായി വിജയന്റെ മകള്‍ വീണാ വിജയന് സമ്മതിച്ചതായി എസ്എഫ്ഐഒയുടെ കുറ്റപത്രം.
വീണ നല്കിയ മൊഴികളുടെ കൂടുതല്‍ വിവരങ്ങളാണ് ഇപ്പോള്‍ പുറത്തുവന്നിട്ടുള്ളത്. അതിനിടെ, സിഎംആര്‍എല്‍ എക്സാലോജിക് മാസപ്പടി ഇടപാട് കേസ് കൂടുതല്‍ കേന്ദ്ര ഏജന്‍സികളിലേക്ക് എസ്എഫ്ഐഒ കൈമാറി.
കേസിലെ അന്തിമ കുറ്റപത്രമാണ് കേന്ദ്ര ഏജന്‍സികള്‍ക്കു കൈമാറിയത്. നാഷണല്‍ ഫിനാന്‍ഷല്‍ റിപ്പോര്‍ട്ടിംഗ് അഥോറിറ്റി, റിസര്‍വ് ബാങ്ക് ഓഫ് ഇന്ത്യ, സെന്‍ട്രല്‍ ഇക്കണോമിക് ഇന്റലിജന്‍സ് ബ്യൂറോ, നാഷണല്‍ കമ്പനി ലോ ട്രൈബ്യൂണല്‍ എന്നിവര്‍ക്കാണ് കേസിലെ അന്വേഷണ വിവരങ്ങള്‍ കൈമാറിയത്.