പ​ത്ത​നം​തി​ട്ട: നി​യ​ന്ത്ര​ണം വി​ട്ട ജി​മ്‌​നി ജീ​പ്പി​ടി​ച്ച് സ്‌​കൂ​ട്ട​റി​ല്‍ സ​ഞ്ച​രി​ച്ചി​രു​ന്ന യു​വാ​വ് മ​രി​ച്ചു. ന​രി​യാ​പു​രം മാ​മ്മൂ​ട് വ​യ​ല വ​ട​ക്ക് അ​നീ​ഷ് ഭ​വ​നി​ല്‍ പു​ഷ്പാം​ഗ​ദ​ന്‍റെ മ​ക​ന്‍ പി. ​അ​നീ​ഷാ​ണ് (30) മ​രി​ച്ച​ത്.

ഇ​ന്ന​ലെ രാ​വി​ലെ 11.45ന് ​പ​ത്ത​നം​തി​ട്ട​ സ്‌​റ്റേ​ഡി​യം ജം​ഗ്ഷ​നി​ല്‍നി​ന്നു സെ​ന്‍റ് പീ​റ്റേ​ഴ്‌​സ് ജം​ഗ്ഷ​നി​ലേ​ക്കു​ള്ള റിം​ഗ് റോ​ഡി​ല്‍ പ​യ​നി​യ​ര്‍ അ​ലൂ​മി​നി​യം ഫാ​ബ്രി​ക്കേ​ഷ​ന്‍ സ്ഥാ​പ​ന​ത്തി​ന്‍റെ മു​ന്നി​ലാ​യി​രു​ന്നു അ​പ​ക​ടം.


നി​യ​ന്ത്ര​ണം വി​ട്ട ജീ​പ്പ് സ്‌​കൂ​ട്ട​റി​ല്‍ ഇ​ടി​ച്ച ശേ​ഷം റോ​ഡ​രി​കി​ല്‍ നി​ന്ന മ​ഹാ​ഗ​ണി മ​ര​ത്തി​ല്‍ ഇ​ടി​ച്ചാ​ണു നി​ന്ന​ത്.

സ്‌​കൂ​ട്ട​റി​ല്‍നി​ന്നു തെ​റി​ച്ചുവീ​ണ അ​നീ​ഷി​നെ ഉ​ട​ന്‍ത​ന്നെ ജ​ന​റ​ല്‍ ആ​ശു​പ​ത്രി​യി​ല്‍ എ​ത്തി​ച്ചെ​ങ്കി​ലും ജീ​വ​ന്‍ ര​ക്ഷി​ക്കാ​ന്‍ ക​ഴി​ഞ്ഞി​ല്ല. പ​ത്ത​നം​തി​ട്ട മൈ​ജി ഷോ​റൂ​മി​ലെ ജീ​വ​ന​ക്കാ​ര​നാ​യി​രു​ന്നു. മാ​താ​വ്: ഷൈ​ല​ജ. സ​ഹോ​ദ​രി: അ​നീ​ഷ.