തി​​​രു​​​വ​​​ന​​​ന്ത​​​പു​​​രം: കേ​​​ര​​​ള ഹൈ​​​ക്കോ​​​ട​​​തി വി​​​ജ്ഞാ​​​പ​​​ന പ്ര​​​കാ​​​രം ജി​​​ല്ലാ ജ​​​ഡ്ജ്, സെ​​​ഷ​​​ൻ​​​സ് ജ​​​ഡ്ജ് നി​​​യ​​​മ​​​ന​​​ങ്ങ​​​ൾ​​​ക്ക് ഓ​​​ൺ​​​ലൈ​​​നാ​​​യി അ​​​പേ​​​ക്ഷ സ​​​മ​​​ർ​​​പ്പി​​​ക്കാം. കേ​​​ര​​​ള സ്റ്റേ​​​റ്റ് ഹ​​​യ​​​ർ ജു​​​ഡീ​​​ഷ​​​ൽ സ​​​ർ​​​വീ​​​സി​​​ലു​​​ള്ള​​​വ​​​ർ​​​ക്ക് നേ​​​രി​​​ട്ടു​​​ള്ള നി​​​യ​​​മ​​​ന​​​ത്തി​​​ന് അ​​​പേ​​​ക്ഷി​​​ക്കാം.

കാ​​​ഴ്ച, സം​​​സാ​​​രം, കേ​​​ൾ​​​വി പ​​​രി​​​മി​​​തി​​​ക​​​ളു​​​ള്ള​​​വ​​​ർ​​​ക്കാ​​​യു​​​ള്ള ര​​​ണ്ട് ത​​​സ്തി​​​ക​​​ക​​​ളി​​​ലും, കേ​​​ര​​​ള​​​ത്തി​​​ലു​​​ള്ള നോ​​​ൺ ക്രീ​​​മി​​​ലെ​​​യ​​​ർ വി​​​ഭാ​​​ഗം മു​​​സ്‌​​​ലിം വി​​​ഭാ​​​ഗ​​​ത്തി​​​ലു​​​ള്ള​​​വ​​​ർ​​​ക്ക് മാ​​​ത്രം അ​​​പേ​​​ക്ഷി​​​ക്കാ​​​ൻ ക​​​ഴി​​​യു​​​ന്ന ഒ​​​രു ത​​​സ്തി​​​ക​​​യി​​​ലും, എ​​​ല്ലാ വി​​​ഭാ​​​ഗ​​​ത്തി​​​ലു​​​ള്ള​​​വ​​​ർ​​​ക്കും അ​​​പേ​​​ക്ഷി​​​ക്കാ​​​ൻ ക​​​ഴി​​​യു​​​ന്ന മൂ​​​ന്ന് ത​​​സ്തി​​​ക​​​ക​​​ളി​​​ലു​​​മാ​​​ണ് നി​​​യ​​​മ​​​നം.


144840- 194660 ആ​​​ണ് ശ​​​മ്പ​​​ള സ്‌​​​കെ​​​യി​​​ൽ. അ​​​പേ​​​ക്ഷ​​​ക​​​ൾ https://hckrecruitment.keralacourts.in എ​​​ന്ന വെ​​​ബ്സൈ​​​റ്റി​​​ലൂ​​​ടെ ഓ​​​ൺ​​​ലൈ​​​നാ​​​യി സ​​​മ​​​ർ​​​പ്പി​​​ക്ക​​​ണം. അ​​​പേ​​​ക്ഷ സ​​​മ​​​ർ​​​പ്പി​​​ക്കേ​​​ണ്ട അ​​​വ​​​സാ​​​ന തീ​​​യ​​​തി മേ​​​യ് 19.