ഫ്രാന്‍സിസ് പാപ്പാ മാനവികത മുറുകെപ്പിടിച്ച മനുഷ്യസ്നേഹി: പ്രഫ. എം.കെ. സാനു
Sunday, April 27, 2025 2:11 AM IST
കൊച്ചി: ഒരു ആദ്ധ്യാത്മിക ആചാര്യനും കടന്നുചെല്ലാത്ത വഴികളിലൂടെ സഞ്ചരിച്ച മഹനീയ വ്യക്തിത്വമായിരുന്നു ഫ്രാന്‍സിസ് പാപ്പായെന്ന് പ്രഫ. എം.കെ. സാനു. കെആര്‍എല്‍സിസിയുടെ ആഭിമുഖ്യത്തില്‍ എറണാകുളത്ത് സംഘടിപ്പിച്ച ‘പാപ്പാസ്മൃതി’ ഉദ്ഘാടനം ചെയ്തു പ്രസംഗിക്കുകയായിരുന്നു അദ്ദേഹം.
എന്തിനേക്കാളും ഉപരിയായി മനുഷ്യജീവനാണ് എക്കാലത്തും അദ്ദേഹം മുന്‍ഗണന നല്‍കിയത്. പാപ്പാ പകര്‍ന്നുനല്‍കിയ നന്മയുടെ വെളിച്ചം ലോകത്ത് ജ്വലിപ്പിക്കാന്‍ നമുക്കു കഴിയണമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
കച്ചേരിപ്പടി സോഷ്യല്‍ സര്‍വീസ് സൊസൈറ്റി ഓഡിറ്റോറിയത്തില്‍ ചേര്‍ന്ന അനുസ്മരണ യോഗത്തില്‍ കെആര്‍എല്‍സിസി വൈസ് പ്രസിഡന്റ് ജോസഫ് ജൂഡ് അധ്യക്ഷത വഹിച്ചു. വരാപ്പുഴ അതിരൂപതാ സഹായമെത്രാന്‍ ഡോ.ആന്റണി വാലുങ്കല്‍ മുഖ്യപ്രഭാഷണം നടത്തി.
ഹൈബി ഈഡന് എംപി, കെ.എന്‍. ഉണ്ണിക്കൃഷ്ണന് എംഎല്‍എ, കെആര്‍എല്‍സിസി ജനറല്‍ സെക്രട്ടറി റവ. ഡോ. ജിജു ജോര്‍ജ് അറക്കത്തറ, ആലുവ അദ്വൈതാശ്രമം സെക്രട്ടറി സ്വാമി ധര്‍മചൈതന്യ, എറണാകുളം ഗ്രാന്റ് മസ്ജിദ് ഇമാം ഫൈസല്‍ അസ്ഹരി, അരൂര്‍ പഞ്ചായത്ത് പ്രസിഡന്റ് അഡ്വ. രാഖി ആന്റണി, ജീവനാദം ചീഫ് എഡിറ്റര്‍ ജെക്കോബി, കെഎല്‍സിഎ സംസ്ഥാന പ്രസിഡന്റ് അഡ്വ. ഷെറി ജെ. തോമസ്, കെആര്‍എല്‍സിസി ട്രഷറര്‍ ബിജു ജോസി, സോണിയ ബിനു എന്നിവര്‍ അനുസ്മരണ പ്രഭാഷണം നടത്തി.