അവാർഡ് തുക ദുരിതാശ്വാസ നിധിയിലേക്കു നൽകി എം.എ. ബേബി
Sunday, April 27, 2025 2:11 AM IST
തിരുവനന്തപുരം: ഡോ. ഫിലിപ്പോസ് മാർ ക്രിസോസ്റ്റം ഫൗണ്ടേഷൻ അവാർഡ് തുകയായി ലഭിച്ച 50,000 രൂപയിൽ 25,000 രൂപ മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് സംഭാവന നൽകി സിപിഎം ജനറൽ സെക്രട്ടറി എം.എ. ബേബി. ബാക്കി തുക മാർ ക്രിസോസ്റ്റം ഫൗണ്ടേഷന് അവാർഡ് സ്വീകരിച്ചപ്പോൾ തന്നെ ബേബി തിരിച്ചുനൽകിയിരുന്നു.