മാർപാപ്പയുടെ കബറടക്കത്തിൽ പങ്കെടുത്ത് ഓർത്തഡോക്സ് സഭ പ്രതിനിധിസംഘം
Sunday, April 27, 2025 2:11 AM IST
കോട്ടയം: ദിവംഗതനായ ഫ്രാൻസിസ് മാർപാപ്പയുടെ കബറടക്ക ശുശ്രൂഷയിൽ മലങ്കര ഓർത്തഡോക്സ് സുറിയാനി സഭയുടെ പ്രതിനിധി സംഘം പങ്കെടുത്തു.
സഭയുടെ യുകെ - യൂറോപ്പ്, ആഫ്രിക്ക ഭദ്രാസനാധിപനും, എക്യൂമെനിക്കൽ റിലേഷൻസ് വിഭാഗം വൈസ് പ്രസിഡന്റുമായ ഏബ്രഹാം മാർ സ്തേഫാനോസ് മെത്രാപ്പോലീത്ത, എക്യുമെനിക്കൽ റിലേഷൻസ് സെക്രട്ടറി ഫാ.അശ്വിൻ ഫെർണാണ്ടസ്, സഭാ വർക്കിംഗ് കമ്മിറ്റി അംഗം ജേക്കബ് മാത്യു എന്നിവരാണ് വത്തിക്കാനിൽ നടന്ന ശുശ്രൂഷയിൽ പങ്കെടുത്ത് സഭയുടെ അനുശോചനം രേഖപ്പെടുത്തിയത്.