മോദിയുടേത് ഫാസിസ്റ്റ് നടപടികളോ? ; മറുപടി പറയാതെ സിപിഐ
Saturday, April 26, 2025 1:42 AM IST
തിരുവനന്തപുരം: മോദി സർക്കാർ ഫാസിസ്റ്റ് നടപടികളാണോ സ്വീകരിക്കുന്നതെന്ന ചോദ്യത്തിനു കൃത്യമായ മറുപടി പറയാതെ സിപിഐ ദേശീയ ജനറൽ ഡി. രാജ. ആർഎസ്എസിനാൽ നിയന്ത്രിക്കപ്പെടുന്ന ബിജെപി സർക്കാരാണ് രാജ്യം ഭരിക്കുന്നതെന്ന് അദ്ദേഹം പറഞ്ഞു.
പഹൽഗാം ഭീകരാക്രമണം എങ്ങനെയുണ്ടായി എന്നതും തടയാൻ കഴിയാത്തതിന്റെ കാരണവും പ്രധാനമന്ത്രി നരേന്ദ്രമോദി വ്യക്തമാക്കണം. 28 കൊലപാതകത്തിലേക്കു നയിച്ച സുരക്ഷാ വീഴ്ചയും മുൻകൂട്ടി അറിയിക്കുന്നതിൽ ഇന്റലിജൻസ് സംവിധാനങ്ങളുടെ വീഴ്ചയും രാജ്യത്തോടു വിശദീകരിക്കണം.
ഭീകരാക്രമണത്തെ മതവുമായി ബന്ധപ്പെടുത്തി പ്രചാരണം നടത്തുന്ന നീക്കം ഉപേക്ഷിക്കണം.രാജ്യത്ത് വർഗീയ ദ്രൂവീകരണം ശക്തിപ്രാപിക്കാൻ മാത്രമേ ഇത് ഉപകരിക്കൂ- ഡി. രാജ പറഞ്ഞു.