സംസ്ഥാന സമ്മേളനം ഇന്നും നാളെയും
Sunday, April 27, 2025 2:11 AM IST
തൃശൂർ: അസോസിയേഷൻ ഓഫ് അഗ്രികൾച്ചറൽ ഓഫീസേഴ്സ് കേരള (എഒഎഒകെ) 43-ാം സംസ്ഥാനസമ്മേളനം വെള്ളാനിക്കര കാർഷിക സർവകലാശാല സെൻട്രൽ ഓഡിറ്റോറിയത്തിൽ ഇന്നും നാളെയും നടക്കും.
ഇന്നുരാവിലെ ഒന്പതിനു പതാക ഉയർത്തലിനുശേഷം പത്തിന് പട്ടിക്കാട് ഡ്രീം സിറ്റി കൺവൻഷൻ സെന്ററിൽ ശില്പശാലയും അഗ്രോ ക്ലിനിക്കും നടക്കും.
കാർഷികസർവകലാശാല അസോസിയേറ്റ് പ്രഫസർ ഡോ. ബെറിൻ പത്രോസ്, കർഷകനായ ഉണ്ണികൃഷ്ണൻ വടക്കുംചേരി എന്നിവർ സെഷനുകൾ നയിക്കും. ഉച്ചകഴിഞ്ഞു രണ്ടിനു സംസ്ഥാന കൗൺസിൽ യോഗം.
നാളെ രാവിലെ പത്തിനു പൊതുസമ്മേളനം മന്ത്രി പി. പ്രസാദ് ഉദ്ഘാടനം ചെയ്യും. മന്ത്രി കെ. രാജൻ അധ്യക്ഷത വഹിക്കും.