ഭീകരവാദത്തിന് മതമില്ല: എം.വി. ഗോവിന്ദൻ
Saturday, April 26, 2025 12:38 AM IST
തിരുവനന്തപുരം: വർഗീയതയ്ക്കും ഭീകരവാദത്തിനും മതമില്ലെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി എം.വി. ഗോവിന്ദൻ. ഭീകരവാദികൾ മതത്തെ മറയാക്കുകയാണ് ചെയ്യുന്നത്. ഭീകരവാദികൾ കാഷ്മീരിലെ ജനങ്ങളുടെ ശത്രുക്കളാണ്.
ഭീകരാക്രമണം കാഷ്മീർ ജനതയോടുള്ള വെല്ലുവിളിയാണ്. ഭൂരിപക്ഷ വർഗീയത പോലെ ന്യൂനപക്ഷ വർഗീയതയും ജനങ്ങളുടെ താത്പര്യത്തിനെതിരാണ്.
കാഷ്മീരിന്റെ പ്രത്യേക പദവി എടുത്തു കളഞ്ഞത് ദൂരവ്യാപകമായ പ്രത്യാഘാതങ്ങൾ ഉണ്ടാക്കുമെന്ന് സിപിഎം അന്നേ ചൂണ്ടിക്കാട്ടിയിരുന്നു. ഇപ്പോൾ ഭീകരാക്രമണം നടത്തിയ ടിആർഎഫ് എന്ന സംഘടന ഉണ്ടായത് കാഷ്മീരിന്റെ പ്രത്യേക പദവി ഇല്ലാതാക്കിയതിനു പിന്നാലെയാണ്.