ഭീകരവാദത്തോട് സന്ധിയില്ലാ പോരാട്ടം വേണം: കെ.സി. വേണുഗോപാല്‍
Sunday, April 27, 2025 2:12 AM IST
കൊച്ചി: ഭീകരവാദത്തോട് സന്ധിയില്ലാ പോരാട്ടം വേണമെന്ന് എഐസിസി സംഘടനാ ചുതലയുള്ള ജനറല്‍ സെക്രട്ടറി കെ.സി. വേണുഗോപാല്‍. ഇന്ത്യാ മുന്നണി ഇക്കാര്യത്തില്‍ സര്‍ക്കാരിനൊപ്പമാണെന്നും വേണുഗോപാല്‍ പറഞ്ഞു.
പഹല്‍ഗാമില്‍ ഭീകരരുടെ വെടിയേറ്റ് മരിച്ച എന്‍. രാമചന്ദ്രന്റെ മാമംഗലത്തെ വസതിയില്‍ കുടുംബാംഗങ്ങളെ സന്ദര്‍ശിച്ച ശേഷം മാധ്യമങ്ങളോട് പ്രതികരിക്കുകയായിരുന്നു അദ്ദേഹം.
രാമചന്ദ്രന് രാജ്യം നടുങ്ങിയ, ഭീകരാക്രമണത്തിന്റെ രക്തസാക്ഷിയാണെന്നും വേണുഗോപാല്‍ പറഞ്ഞു. പാക്കിസ്ഥാന്റെ നേരിട്ടുള്ള നിയന്ത്രണത്തില്‍ നടന്നിട്ടുള്ള ഭീകരാക്രണമാണെന്ന് നമുക്കറിയാം. കേന്ദ്ര സര്‍ക്കാരിന്റെ എല്ലാ നീക്കങ്ങള്‍ക്കും കോണ്‍ഗ്രസ് പിന്തുണ പ്രഖ്യാപിച്ചിട്ടുളളതാണന്നും വേണുഗോപാല്‍ പറഞ്ഞു.