ലൈബ്രറി കൗണ്‍സില്‍ വായനോത്സവം: അഭിനവ്, പ്രിയങ്ക, ഡോ. ആര്‍ദ്ര വിജയികള്‍
Monday, April 28, 2025 5:06 AM IST
കണ്ണൂർ: സ്റ്റേറ്റ് ലൈബ്രറി കൗണ്‍സില്‍ സംസ്ഥാന തലത്തില്‍ സംഘടിപ്പിച്ച വായനോത്സവം സമാപിച്ചു. മത്സരങ്ങളില്‍ ആലപ്പുഴ പറവൂര്‍ ഗവ. ഹയര്‍ സെക്കന്‍ഡറി സ്കൂള്‍ വിദ്യാർഥി അഭിനവ് കൃഷ്ണ-ഹൈസ്കൂള്‍ വിഭാഗത്തിലും ജി. പ്രിയങ്ക മുതിര്‍ന്നവരുടെ വിഭാഗം ഒന്നിലും ഡോ. വി. ആര്‍ദ്ര മുതിര്‍ന്നവരുടെ വിഭാഗം രണ്ടിലും ജേതാക്കളായി.
മൂന്ന് ദിവസങ്ങളിലായി കണ്ണൂര്‍ ഗവ. എൻജിനിയറിംഗ് കോളജില്‍ നടത്തിയ എഴുത്ത് പരീക്ഷ, അഭിമുഖം, ക്വിസ് എന്നിവയില്‍ പങ്കെടുത്ത് ഏറ്റവും കൂടുതല്‍ മാര്‍ക്ക് നേടിയവരെയാണ് വിജയികളായി തെരഞ്ഞെടുത്തത്.
സമാപന സമ്മേളനം മന്ത്രി കടന്നപ്പള്ളി രാമചന്ദ്രന് ഉദ്ഘാടനം ചെയ്തു. വിജയികള്‍ക്ക് എം. മുകുന്ദന് സമ്മാനങ്ങള്‍ വിതരണം ചെയ്തു.