വിലക്കേർപ്പെടുത്തിയിട്ടില്ലെന്ന് പി.കെ.ശ്രീമതി
Monday, April 28, 2025 5:06 AM IST
കണ്ണൂർ: സിപിഎം സംസ്ഥാന സെക്രട്ടേറിയറ്റ് യോഗത്തിൽ തനിക്ക് വിലക്കേർപ്പെടുത്തിയിട്ടില്ലെന്ന് കേന്ദ്ര കമ്മിറ്റി അംഗം പി.കെ.ശ്രീമതി കണ്ണൂരിൽ മാധ്യമങ്ങളോട് പറഞ്ഞു. പിണറായിയെപ്പോലൊരു നേതാവിന്റെ വിലക്ക് തനിക്കുണ്ടെന്ന് വരുത്തിത്തീർക്കാനുള്ള ശ്രമം നടക്കുന്നുണ്ടെന്നും പി.കെ. ശ്രീമതി പറഞ്ഞു.
കേരളത്തിൽ ഉണ്ടെങ്കിൽ ഇനിയും സെക്രട്ടേറിയേറ്റ് യോഗത്തിൽ പങ്കെടുക്കുമെന്നും അവർ കൂട്ടിച്ചേർത്തു. വിലക്കേർപ്പെടുത്തിയെന്ന വാർത്തകൾ അടിസ്ഥാനരഹിതമാണ്. ദേശീയതലത്തിൽ ശ്രദ്ധ കേന്ദ്രീകരിച്ച് പ്രവർത്തിക്കാനാണ് പാർട്ടി തനിക്ക് നല്കിയിരിക്കുന്ന നിർദേശം. അതേസമയം, സെക്രട്ടേറിയറ്റ് യോഗത്തിൽ പങ്കെടുക്കുന്നതിൽ തനിക്ക് വിലക്കില്ലെന്നും പി.കെ. ശ്രീമതി പറഞ്ഞു.