ആറാട്ടണ്ണൻ റിമാന്‍ഡില്‍
Sunday, April 27, 2025 2:11 AM IST
കൊച്ചി: മലയാള സിനിമാ നടിമാര്‍ക്കെതിരേ സാമൂഹിക മാധ്യമങ്ങളിലൂടെ അശ്ലീല പരാമര്‍ശങ്ങള്‍ നടത്തിയ കേസില്‍ വ്ളോഗര്‍ സന്തോഷ് മാത്യു വര്‍ക്കി (ആറാട്ട് അണ്ണന്-38) യെ 14 ദിവസത്തേക്ക് എറണാകുളം എസിജെഎം കോടതി റിമാന്‍ഡ് ചെയ്തു.
സ്ത്രീത്വത്തെ അപമാനിച്ചതിനും ഐടി ആക്ട് പ്രകാരവും ജാമ്യമില്ലാ വകുപ്പുകള്‍ ചുമത്തി വെള്ളിയാഴ്ചയാണ് എറണാകുളം നോര്‍ത്ത് പോലീസ് സന്തോഷിനെ അറസ്റ്റ് ചെയ്തത്.