“കുടിവെള്ള വിതരണം പൊതുമേഖലയിൽ നിലനിർത്തണം”
Monday, April 28, 2025 5:06 AM IST
കണ്ണൂർ: കുടിവെള്ള വിതരണം പൊതുമേഖലയിൽ നിലനിർത്തണമെന്ന് കണ്ണൂർ ശിക്ഷക് സദനിൽ നടന്ന അസോസിയേഷൻ ഓഫ് കേരള വാട്ടർ അഥോറിറ്റി ഓഫീസേഴ്സ് സംസ്ഥാന സമ്മേളനം പ്രമേയത്തിലൂടെ ആവശ്യപ്പെട്ടു.
പ്രതിനിധി സമ്മേളനം സിപിഎം സംസ്ഥാന സെക്രട്ടേറിയേറ്റംഗം എം.വി. ജയരാജൻ ഉദ്ഘാടനം ചെയ്തു. ആരോഗ്യകരമായ കുടിവെള്ളം ജനങ്ങളുടെ അവകാശമായി സംരക്ഷിക്കപ്പെടണമെന്നും ജലം ജനങ്ങളുടെ അവകാശമായി സംരക്ഷിക്കപ്പെടണമെന്ന നിലപാടാണ് കേരളത്തിലെ ഇടതുപക്ഷ സർക്കാർ പുലർത്തുന്നതെന്നും ജയരാജൻ പറഞ്ഞു. സംസ്ഥാന പ്രസിഡന്റ് എസ്. തമ്പി അധ്യക്ഷത വഹിച്ചു.