തി​​​രു​​​വ​​​ന​​​ന്ത​​​പു​​​രം: ക​​​ഴി​​​ഞ്ഞ ദി​​​വ​​​സം ചീ​​​ഫ് സെ​​​ക്ര​​​ട്ട​​​റി ന​​​ട​​​ത്തി​​​യ ഹി​​​യ​​​റിം​​​ഗി​​​ലെ വി​​​വ​​​ര​​​ങ്ങ​​​ള്‍ പ​​​ങ്കുവ​​​ച്ച് വീ​​​ണ്ടും ഫേ​​​സ്ബു​​​ക്ക് പോ​​​സ്റ്റു​​​മാ​​​യി എ​​​ന്‍‌. പ്ര​​​ശാ​​​ന്ത് ഐ​​​എ​​​എ​​​സ്.

ആ​​​റ് മാ​​​സ​​​ത്തി​​​ല്‍ തീ​​​ര്‍​പ്പാ​​​ക്ക​​​ണ​​​മെ​​​ന്ന് നി​​​യ​​​മ​​​മു​​​ണ്ടാ​​​യി​​​രി​​​ക്കേ മൂ​​​ന്ന് വ​​​ര്‍​ഷ​​​മാ​​​യി ഫ​​​യ​​​ല്‍ പൂ​​​ഴ്ത്തി വ​​​ച്ചു. അ​​​തി​​​ന്‍റെ പേ​​​രി​​​ല്‍ ത​​​ട​​​ഞ്ഞുവ​​​ച്ച ത​​​ന്‍റെ പ്ര​​​മോ​​​ഷ​​​ന്‍ ഉ​​​ട​​​ന​​​ടി ന​​​ല്‍​ക​​​ണ​​​മെ​​​ന്നും ഓ​​​രോ ഫ​​​യ​​​ലും ഓ​​​രോ ജീ​​​വ​​​നെ​​​ടു​​​ക്കാ​​​നു​​​ള്ള അ​​​വ​​​സ​​​ര​​​മാ​​​യി കാ​​​ണ​​​രു​​​തെ​​​ന്നും പ​​​റ​​​ഞ്ഞു കൊ​​​ണ്ടാ​​​ണ് പ്ര​​​ശാ​​​ന്ത് ഫേ​​​സ്ബു​​​ക്ക് പോ​​​സ്റ്റ് ആ​​​രം​​​ഭി​​​ക്കു​​​ന്ന​​​ത്.

“ഭ​​​ര​​​ണ​​​ഘ​​​ട​​​നാ വി​​​രു​​​ദ്ധ​​​മാ​​​യും അ​​​ഖി​​​ലേ​​​ന്ത്യാ സ​​​ര്‍​വീ​​​സ് ച​​​ട്ട​​​ങ്ങ​​​ള്‍​ക്ക് വി​​​രു​​​ദ്ധ​​​മാ​​​യും ഫേ​​​സ് ബു​​​ക്ക് പോ​​​സ്റ്റി​​​ന്‍റെ പേ​​​രി​​​ല്‍ വീ ​​​ണ്ടു​​​മൊ​​​രു അ​​​ന്വേ​​​ഷ​​​ണം തു​​​ട​​​ങ്ങാ​​​ന്‍ ശ്ര​​​മി​​​ക്കാ​​​തെ ഈ ​​​പ്ര​​​ഹ​​​സ​​​നം ഇ​​​വി​​​ടെ അ​​​വ​​​സാ​​​നി​​​പ്പി​​​ക്ക​​​ണം. ഡോ. ​​​ജ​​​യ​​​തി​​​ല​​​കി​​​നും ഗോ​​​പാ​​​ല​​​കൃ​​​ഷ്ണ​​​നു​​​മെ​​​തി​​​രേ ക്രി​​​മി​​​ന​​​ല്‍ ഗൂ​​​ഢാ​​​ലോ​​​ച​​​ന, വ്യാ​​​ജ​​​രേ​​​ഖ സൃ​​​ഷ്ടി​​​ക്ക​​​ല്‍‌, സ​​​ര്‍​ക്കാ​​​ര്‍ രേ​​​ഖ​​​യി​​​ല്‍ കൃ​​​ത്രി​​​മം കാ​​​ണി​​​ക്ക​​​ല്‍ ഉ​​​ള്‍​പ്പെ​​​ടെ​​​യു​​​ള്ള കു​​​റ്റ​​​കൃ​​​ത്യ​​​ങ്ങ​​​ള്‍​ക്ക് കേ​​​സെ​​​ടു​​​ക്ക​​​ണം.


ച​​​ട്ട​​​ങ്ങ​​​ളും നി​​​യ​​​മ​​​ങ്ങ​​​ളും സ​​​ര്‍​ക്കാ​​​രി​​​ന് ബാ​​​ധ​​​ക​​​മാ​​​ണ്. അ​​​തി​​​ന് വി​​​പ​​​രീ​​​ത​​​മാ​​​യി പ്ര​​​വ​​​ര്‍​ത്തി​​​ച്ചി​​​ട്ട് ‘ന്നാ ​​​താ​​​ന്‍ പോ​​​യി കേ​​​സ് കൊ​​​ട്’ എ​​​ന്ന് പ​​​റ​​​യു​​​ന്ന​​​ത് നീ​​​തി​​​യു​​​ക്ത​​​മാ​​​യ ഭ​​​ര​​​ണ​​​സം​​​വി​​​ധാ​​​ന​​​ത്തി​​​ന് ഭൂ​​​ഷ​​​ണ​​​മ​​​ല്ല.

ഞാ​​​നി​​​തു​​​വ​​​രെ സ​​​ര്‍​ക്കാ​​​രി​​​നെ​​​തി​​​രേ ഒ​​​രു കേ​​​സും കൊ​​​ടു​​​ത്തി​​​ട്ടി​​​ല്ല. അ​​​തി​​​ന് ദ​​​യ​​​വാ​​​യി സാ​​​ഹ​​​ച​​​ര്യം ഒ​​​രു​​​ക്ക​​​രു​​​ത്. ഇ​​​വ​​​യൊ​​​ന്നും പ​​​രി​​​ഹ​​​രി​​​ക്കാ​​​തെ എ​​​ന്‍റെ സ​​​സ്പെ​​​ന്‍​ഷ​​​ന്‍ തി​​​ര​​​ക്കി​​​ട്ട് പി​​​ന്‍​വ​​​ലി​​​ക്ക​​​ണ​​​മെ​​​ന്ന് യാ​​​തൊ​​​രു നി​​​ര്‍​ബ​​​ന്ധ​​​വും ഇ​​​ല്ല. സ​​​ര്‍​ക്കാ​​​ര്‍ സം​​​വി​​​ധാ​​​ന​​​ങ്ങ​​​ള്‍​ക്ക് പു​​​റ​​​ത്ത് ശ്വാ​​​സം മു​​​ട്ടാ​​​ന്‍ ഞാ​​​ന്‍ ഗോ​​​പാ​​​ല​​​കൃ​​​ഷ്ണ​​​ന​​​ല്ല” എ​​​ന്നും പ്ര​​​ശാ​​​ന്ത് ഫേ​​​സ്ബു​​​ക്ക് പോ​​​സ്റ്റി​​​ല്‍ വ്യ​​​ക്ത​​​മാ​​​ക്കി.