കാട്ടുപോത്തിന്റെ ആക്രമണത്തിൽ വയോധികന് ഗുരുതര പരിക്ക്
Friday, April 18, 2025 2:56 AM IST
കുറ്റിക്കോൽ: നെച്ചിപ്പടുപ്പിനു സമീപം കാട്ടുപോത്തിന്റെ ആക്രമണത്തിൽ വയോധികന് ഗുരുതരമായി പരിക്കേറ്റു.
പള്ളഞ്ചി ബാളംകയ സ്വദേശി കുഞ്ഞിരാമന് (75) ആണു പരിക്കേറ്റത്. ഇദ്ദേഹത്തെ ചെർക്കളയിലെ സ്വകാര്യ ആശുപത്രിയിൽ തീവ്രപരിചരണ വിഭാഗത്തിൽ പ്രവേശിപ്പിച്ചു.
ഇന്നലെ രാവിലെ നെച്ചിപ്പടുപ്പിലെ കടയില്‍ പോയി വരുന്ന വഴിക്കാണു കാട്ടുപോത്തിന്റെ മുന്നിൽപ്പെട്ടത്. ഓടി രക്ഷപ്പെടാനാകാതെ നിന്ന വയോധികൻ കാട്ടുപോത്തിന്റെ ആക്രമണത്തിനിരയാവുകയായിരുന്നു.