‘സിനിമാലഹരി’; പഴുതടച്ച അന്വേഷണം വേണമെന്നു മദ്യവിരുദ്ധ സമിതി
Friday, April 18, 2025 2:56 AM IST
കൊച്ചി: സിനിമയിലെ ലഹരി ഉപയോഗ വിഷയവുമായി ബന്ധപ്പെട്ട് ഷൈന്‍ ടോം ചാക്കോയ്ക്കെതിരേയുള്ള പരാതിയിൽ പഴുതടച്ച അന്വേഷണം നടത്തണമെന്ന് കെസിബിസി മദ്യവിരുദ്ധ സമിതി സംസ്ഥാന സെക്രട്ടറി പ്രസാദ് കുരുവിള. ഇക്കാര്യത്തിൽ കര്‍ശന നിയമനടപടികള്‍ സ്വീകരിക്കണം.
ഇദ്ദേഹത്തിനെതിരേ നടപടിക്ക് സിനിമാസംഘടനകൾ തയാറാകണം. മാരക ലഹരിയുടെ ബ്രാന്‍ഡ് അംബാസഡറാകാന്‍ ശ്രമിക്കുകയാണ് ഈ നടൻ. സിനിമാമേഖല പൂർണമായി ലഹരിമുക്തമാക്കണമെന്നും മദ്യവിരുദ്ധസമിതി ആവശ്യപ്പെട്ടു.