അതിരപ്പിള്ളി വനത്തിലെ മരണങ്ങൾ അന്വേഷിക്കും: വനം മന്ത്രി ശശീന്ദ്രൻ
Wednesday, April 16, 2025 1:53 AM IST
തിരുവനന്തപുരം: തൃശൂർ അതിരപ്പിള്ളി വനമേഖലയിൽ ഉണ്ടായ അസാധാരണ മരണങ്ങൾ സംബന്ധിച്ച് അന്വേഷിച്ച് റിപ്പോർട്ട് നൽകാൻ ചീഫ് വൈൽഡ് ലൈഫ് വാർഡന് വനം മന്ത്രി എ. കെ. ശശീന്ദ്രൻ നിർദേശം നൽകി.
തൃശൂർ വാഴച്ചാൽ ഉന്നതിയിലെ സതീഷ്, അംബിക എന്നിവർ കഴിഞ്ഞ മൂന്ന് ദിവസമായി കാട്ടിനുള്ളിൽ കുടിൽ കെട്ടി തേൻ ശേഖരിച്ചു വരികയായിരുന്നു. രണ്ടു പേരെയും കാണാനില്ലെന്ന വിവരം ലഭിച്ചതിനെത്തുടർന്ന് വനം സ്റ്റാഫ് സ്ഥലത്തെത്തി പരിശോധിച്ചതിൽ, സംശയാസ്പദമായ സാഹചര്യത്തിൽ സതീശന്റെ മൃതദേഹം കണ്ടെത്തി.
അംബികയുടെ ശരീരം പോലീസ് എത്തി പുഴയിൽ നിന്നും കണ്ടെത്തിയിട്ടുണ്ട്. പോലീസ് അന്വേഷണം തുടരുന്നതായും മരണകാരണം സ്ഥീരീകരിക്കേണ്ടതുണ്ടെന്നും പോസ്റ്റ്മോർട്ടത്തിനുള്ള സജ്ജീകരണങ്ങൾ ഏർപ്പെടുത്തിയതായും മന്ത്രി പത്രക്കുറിപ്പിൽ അറിയിച്ചു.