ഖത്തറിൽ വാഹനാപകടം; വൈക്കം സ്വദേശി മരിച്ചു
Wednesday, April 16, 2025 1:53 AM IST
വൈക്കം: വൈക്കം സ്വദേശി ഖത്തറിൽ വാഹനാപകടത്തിൽ മരിച്ചു. വൈക്കം ചെമ്മനത്തുകര ഉഴവൂരിൽ പരേതനായ മാത്യുവിന്റെ മകൻ ജോയ് മാത്യു (47) ആണ് മരിച്ചത്.
ഇന്നലെ പുലർച്ചെ ദുഖാൻ ഹൈവേയിലായിരുന്നു അപകടം. 13 വർഷമായി ഖത്തറിലുള്ള ജോയ് മാത്യു ഇവന്റ് മാനേജ്മെന്റ് മേഖലയിൽ ജോലി ചെയ്തുവരികയായിരുന്നു.
ജോലിയുടെ ഭാഗമായി ഷാഹാനിയയിൽ പോയി തിരിച്ചുവരും വഴി പുലർച്ചെ മൂന്നോടെ ദുഖാൻ റോഡിൽ ട്രക്കിനു പിറകിൽ കാറിടിച്ചായിരുന്നു അപകടം. അമ്മ: തങ്കമ്മ. ദീർഘകാലമായി ഖത്തറിൽ മാധ്യമപ്രവർത്തകയായ ശ്രീദേവിയാണു ഭാര്യ.