നാഷണല്‍ മാരിടൈം വരുണ അവാര്‍ഡ് സമ്മാനിച്ചു
Monday, April 14, 2025 2:54 AM IST
കൊച്ചി: സമുദ്രമേഖലയിലെ ഏറ്റവും ഉയര്‍ന്ന സിവിലിയന്‍ അംഗീകാരമായ നാഷണല്‍ മാരിടൈം വരുണ അവാര്‍ഡ് സിനര്‍ജി മറൈന്‍ ഗ്രൂപ്പ് സ്ഥാപകന്‍ ക്യാപ്റ്റന്‍ രാജേഷ് ഉണ്ണിക്ക് കൈമാറി.
മുംബൈയില്‍ നടന്ന ദേശീയ സമുദ്ര ദിനാഘോഷ ചടങ്ങില്‍ ഷിപ്പിംഗ് ഡയറക്ടര്‍ ജനറലും ദേശീയ സമുദ്ര ദിനാഘോഷ കമ്മിറ്റി ചെയര്‍മാനുമായ ശ്യാം ജഗന്നാഥന് അവാര്‍ഡ് സമ്മാനിച്ചു.
രാജ്യത്തിന്റെ സമുദ്ര ഭൂപ്രകൃതിക്ക് നിര്‍ണായക സംഭാവനകള്‍ നല്കുന്നവര്ക്കാണ് ഡയറക്ടറേറ്റ് ജനറല്‍ ഓഫ് ഷിപ്പിംഗ് ദേശീയ സമുദ്ര വരുണ അവാര്‍ഡ് നല്കി ആദരിക്കുന്നത്.