പ്രതീക്ഷിച്ച പ്രതികരണം ഉണ്ടായില്ല: മുനന്പം സമരസമിതി
Wednesday, April 16, 2025 1:53 AM IST
മുനമ്പം: മുനമ്പം ഭൂമിപ്രശ്നത്തില്‍ കേന്ദ്രമന്ത്രി കിരണ്‍ റിജിജുവില്‍നിന്നു പ്രതീക്ഷിച്ച പ്രഖ്യാപനമുണ്ടായില്ലെന്ന് മുനമ്പം ഭൂസംരക്ഷണ സമിതി.
നിയമഭേദഗതിയിലൂടെ മൂന്നു വര്‍ഷമായി അനുഭവിച്ചുവരുന്ന ബുദ്ധിമുട്ടുകള്‍ക്ക് പരിഹാരമാകുമെന്നാണു കരുതിയിരുന്നത്. എന്നാല്‍ ഇനിയും കോടതികളില്‍ നിയമപോരാട്ടം വേണ്ടിവരുമെന്ന സൂചനയാണു കേന്ദ്രമന്ത്രി നല്‍കിയത്.
വേഗത്തിലുള്ള പരിഹാരമാണ് മുനമ്പം ജനത ആഗ്രഹിക്കുന്നത്. ചട്ടങ്ങള്‍ രൂപീകരിച്ച് എത്രയും വേഗം പ്രശ്നപരിഹാരത്തിന് വഴിയൊരുക്കാമെന്നുള്ള പ്രഖ്യാപനത്തെ സ്വാഗതം ചെയ്യുന്നു. അതില്‍ പ്രതീക്ഷയുണ്ടെന്നും സമരസമിതി ചെയര്മാന് ജോസഫ് റോക്കി പറഞ്ഞു.