കഹോകോൺ 2025 പുരസ്കാരം കാരിത്താസ് ആശുപത്രിക്ക്
Monday, April 14, 2025 3:22 AM IST
കോട്ടയം: കഹോകോൺ 2025 പുരസ്കാരം കാരിത്താസ് ആശുപത്രിക്ക് . കൺസോർഷ്യം ഓഫ് അക്രഡിറ്റഡ് ഹെൽത്ത്കെയർ ഓർഗനൈസേഷൻസിന്റെ (CAHO) നേതൃത്വത്തിൽ നടന്ന അന്താരാഷ്ട്ര ഹെൽത്ത് കോൺക്ലേവിൽ വലിയ ഹോസ്പിറ്റൽ വിഭാഗത്തിൽ (സൗത്ത് സോൺ) കാരിത്താസ് ഹോസ്പിറ്റൽ റണ്ണർ അപ്പ് സ്ഥാനം കരസ്ഥമാക്കി.
ചികിത്സയിലുള്ള ഗുണനിലവാരം, രോഗികളുടെ സുരക്ഷ, എൻഡോസ്കോപ്പി സേവനങ്ങളിലെ മികവ് എന്നിവയ്ക്കുള്ളതിന്റെ അംഗീകാരമായി കഹോകോൺ 2025ലെ നേട്ടത്തിന്റെ എൻഡേസ്കേപ്പ് സർട്ടിഫിക്കറ്റും കാരിത്താസ് ആശുപത്രിക്ക് ലഭിച്ചു. കഴിഞ്ഞ ദിവസം ഡൽഹിയിൽ നടന്ന ചടങ്ങിൽ കാരിത്താസ് ആശുപത്രി ജോയിന്റ് ഡയറക്ടർ ഫാ. ജിനു കാവിൽ പുരസ്കാരം ഏറ്റുവാങ്ങി.
സഹകരണത്തിലൂടെ ചികിത്സയുടെ ഗുണനിലവാരം വർധിപ്പിക്കുക: ആരോഗ്യ സംരക്ഷണത്തിൽ ഒറ്റക്കെട്ടായി നേട്ടങ്ങൾ കൈവരിക്കുക എന്നതായിരുന്നു കഹോകോൺ 2025ന്റെ മുദ്രാവാക്യം.