തൊ​ടു​പു​ഴ: വി​ഷു ആ​ഘോ​ഷി​ക്കാ​ൻ ബ​ന്ധു​വീ​ട്ടി​ലെ​ത്തി​യ മൂ​ന്നു വ​യ​സു​കാ​രി പ​ടു​താ​ക്കു​ള​ത്തി​ൽ വീ​ണ് മ​രി​ച്ചു.

തി​രു​വ​ന​ന്ത​പു​രം കൊ​ച്ചു​ള്ളു​ർ ഗാ​യ​ത്രി​യി​ൽ രാ​ജേ​ഷ് ആ​ന​ന്ദ്-​ആ​ശ ക​വി​ത ദ​ന്പ​തി​ക​ളു​ടെ മ​ക​ൾ ആ​രാ​ധ്യ രാ​ജേ​ഷാ​ണ് മ​രി​ച്ച​ത്. തി​ങ്ക​ളാ​ഴ്ച രാ​വി​ലെ 11ന് ​തൊ​ടു​പു​ഴ​യ്ക്ക​ടു​ത്ത് കു​മാ​ര​മം​ഗ​ല​ത്തു​ള്ള ആ​ശ​യു​ടെ കു​ടും​ബ വീ​ട്ടി​ലാ​യി​രു​ന്നു സം​ഭ​വം.

വീ​ടി​നു​ള്ളി​ൽ ക​ളി​ക്കു​ന്ന​തി​നി​ടെ കാ​ണാ​താ​യ​തി​നെ തു​ട​ർ​ന്ന് ന​ട​ത്തി​യ തെ​ര​ച്ചി​ലി​ലാ​ണ് സ​മീ​പ​ത്തെ മീ​ൻ വ​ള​ർ​ത്തു​ന്ന പ​ടു​താ​കു​ള​ത്തി​ൽ കു​ട്ടി മു​ങ്ങി​ത്താ​ഴു​ന്ന​ത് ക​ണ്ട​ത്. ഉടൻ തൊ​ടു​പു​ഴ​യി​ലെ സ്വ​കാ​ര്യ ആ​ശു​പ​ത്രി​യി​ലെ​ത്തി​ച്ചു. തീ​വ്ര​പ​രി​ച​ര​ണ വി​ഭാ​ഗ​ത്തി​ൽ പ്ര​വേ​ശി​പ്പി​ച്ചെ​ങ്കി​ലും വൈ​കു​ന്നേ​ര​ത്തോ​ടെ മ​രി​ക്കു​ക​യാ​യി​രു​ന്നു.


മൃ​ത​ദേ​ഹം ഇ​ന്ന​ലെ കു​മാ​ര​മം​ഗ​ല​ത്തെ വീ​ട്ടു​വ​ള​പ്പി​ൽ സം​സ്ക​രി​ച്ചു. അ​തി​ഥി ഇ​ര​ട്ട​സ​ഹോ​ദ​രി​യാ​ണ്. അ​ച്ഛ​ൻ രാ​ജേ​ഷ് തി​രു​വ​ന​ന്ത​പു​രം ഐ​സ്ആ​ർ​ഒ​യി​ലും അ​മ്മ ആ​ശ ഇ​ന്ത്യ​ൻ ഓ​വ​ർ​സീ​സ് ബാ​ങ്കി​ന്‍റെ തി​രു​വ​ന​ന്ത​പു​രം കീ​ഴാ​റ്റി​ങ്ങ​ൽ ശാ​ഖ​യി​ലു​മാ​ണ് ജോ​ലി ചെ​യ്യു​ന്ന​ത്.