ബിജെപിയുടെ മറ്റൊരു ന്യൂനപക്ഷ വിരുദ്ധ നീക്കം: രമേശ് ചെന്നിത്തല
Monday, April 14, 2025 3:22 AM IST
തിരുവനന്തപുരം: ഡൽഹിയിൽ ഓശാനയോടനുബന്ധിച്ച് നടത്താനിരുന്ന കുരിശിന്റെ വഴിക്ക് അനുമതി നിഷേധിച്ച ഡൽഹി പോലീസിന്റെ നടപടി ബിജെപിയുടെ മറ്റൊരു കടുത്ത ന്യൂനപക്ഷ വിരുദ്ധ നീക്കമായി വേണം കാണാനെന്ന് കോണ്ഗ്രസ് പ്രവർത്തക സമിതി അംഗം രമേശ് ചെന്നിത്തല.
സെന്റ് മേരീസ് പള്ളിയിൽനിന്ന് സേക്രഡ് ഹാർട്ട് കത്തീഡ്രലിലേക്കു നടക്കാനിരുന്ന കുരിശിന്റെ വഴിക്ക് അനുമതി നിഷേധിച്ച നടപടിയിൽ ശക്തമായി പ്രതിഷേധിക്കുന്നു.
ജബൽപുരിൽ ക്രൈസ്തവ പുരോഹിതരെ സംഘപരിവാർ സംഘടനകൾ തല്ലിച്ചതച്ചതിന്റെ പിന്നാലെയാണ് പോലീസ് നടപടിയെന്നും അദ്ദേഹം ആരോപിച്ചു.