യുഡിഎഫ് നിലപാട് കേന്ദ്രമന്ത്രിയും ശരിവച്ചെന്നു സതീശൻ
Wednesday, April 16, 2025 1:53 AM IST
തിരുവനന്തപുരം: വഖഫ് ബിൽ പാസായാൽ മുനമ്പം പ്രശ്നം പരിഹരിക്കപ്പെടുമെന്ന ബിജെപിയുടെ വാദം ശരിയല്ലെന്ന് സമ്മതിക്കുന്നതാണ് കേന്ദ്രമന്ത്രി കിരണ്‍ റിജിജുവിന്റെ വാക്കുകളെന്നു പ്രതിപക്ഷ നേതാവ് വി.ഡി. സതീശൻ.
യുഡിഎഫിന്റെ നിലപാടാണ് ശരിയെന്ന് വഖഫ് ഭേഗതി ബിൽ അവതരിപ്പിച്ച മന്ത്രിക്കുപോലും അംഗീകരിക്കേണ്ടി വന്നു. മാത്രമല്ല മുനമ്പത്തെ സംബന്ധിച്ച് ഒരിക്കലും അവസാനിക്കാത്ത നിയമപോരാട്ടങ്ങൾക്കു വാതിൽ തുറന്നിടുന്നതാണ് വഖഫ് ഭേദഗതി ബില്ലെന്നും അദ്ദേഹം പറഞ്ഞു.