എറണാകുളം-നിസാമുദ്ദീൻ വൺവേ സ്പെഷൽ ഇന്ന്
Wednesday, April 16, 2025 1:53 AM IST
കൊല്ലം: അവധിക്കാല തിരക്ക് പ്രമാണിച്ച് എറണാകുളം-ഹസ്രത്ത് നിസാമുദീൻ റൂട്ടിൽ ഇന്ന് വൺവേ സൂപ്പർ ഫാസ്റ്റ് ട്രെയിൻ സർവീസ് അനുവദിച്ച് റെയിൽവേ.
എറണാകുളത്തുനിന്ന് വൈകുന്നേരം 6.05ന് പുറപ്പെടുന്ന ട്രെയിൻ മൂന്നാം ദിവസം (18ന്) രാത്രി 8.35ന് നിസാമുദീനിലെത്തും. 20 സ്ലീപ്പർ ക്ലാസ് കോച്ചുകളും അംഗ പരിമിതർക്കായി രണ്ട് കോച്ചുകളുമുണ്ട്.ആലുവ, തൃശൂർ, പാലക്കാട് എന്നിവയാണ് കേരളത്തിലെ സ്റ്റോപ്പുകൾ.