ജോസ് ആലുക്കാസിന്റെ ആത്മകഥ ‘ഗോൾഡ്’ പ്രകാശനം ചെയ്തു
Monday, April 14, 2025 2:54 AM IST
തൃശൂർ: ജോസ് ആലുക്കാസിന്റെ ആത്മകഥ പുസ്തകരൂപത്തിലും ഹ്രസ്വചിത്രമായും പ്രകാശിതമായി. തൃശൂരിൽ നടന്ന ചടങ്ങിൽ കേന്ദ്രസഹമന്ത്രി സുരേഷ് ഗോപിയും റവന്യു മന്ത്രി കെ. രാജനും ചേർന്ന് ആത്മകഥ പുറത്തിറക്കി. ‘ഗോൾഡ്’ എന്ന പേരിൽ ഡിസി ബുക്സാണ് പുസ്തകം പ്രസിദ്ധീകരിച്ചത്. 13 മിനിറ്റ് ദൈർഘ്യത്തിൽ ഡോക്യു ഫിക്ഷൻ രൂപത്തിലാണ് ഹ്രസ്വചിത്രം.
മേയർ എം.കെ. വർഗീസ് അധ്യക്ഷത വഹിച്ചു. മന്ത്രി ആർ. ബിന്ദു, ജോസ് ആലുക്കാസ് ജ്വല്ലറി ബ്രാൻഡ് അംബാസഡറും ഫിലിം ആൻഡ് ടെലിവിഷൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഇന്ത്യ ചെയർമാനുമായ ആർ. മാധവൻ എന്നിവർ മുഖ്യാതിഥികളായിരുന്നു. ആത്മകഥയുടെ ആമുഖം രചിച്ച നോവലിസ്റ്റ് ടി.ഡി. രാമകൃഷ്ണൻ പുസ്തകം പരിചയപ്പെടുത്തി.
തൃശൂർ ആർച്ച്ബിഷപ് മാർ ആൻഡ്രൂസ് താഴത്ത്, എംഎൽഎമാരായ പി. ബാലചന്ദ്രൻ, എ.സി. മൊയ്തീൻ, സേവ്യർ ചിറ്റിലപ്പിള്ളി, ശ്രീരാമകൃഷ്ണമഠം സ്വാമി സദ്ഭവാനന്ദ, മുൻമന്ത്രി കെ.പി. രാജേന്ദ്രൻ, ടി.എസ്. പട്ടാഭിരാമൻ, വി.പി. നന്ദകുമാർ, കെ. പോൾ തോമസ്, നാഷണൽ ജെം ആൻഡ് ജ്വല്ലറി കൗൺസിൽ ഓഫ് ഇന്ത്യ ചെയർമാൻ പ്രമോദ് അഗർവാൾ, ജെം ആൻഡ് ജ്വല്ലറി കൗൺസിൽ ചെയർമാൻ രാജേഷ് റോക്ഡെ, പ്ലാറ്റിനം ഗിൽഡ് ഇന്റർനാഷണൽ മാനേജിംഗ് ഡയറക്ടർ വൈശാലി ബാനർജി, ഡി ബിയേഴ്സ് ഇന്ത്യ മാനേജിംഗ് ഡയറക്ടർ അമിത് പ്രതിഹാരി, ഇന്ത്യ ഇന്റർനാഷണൽ ബുള്ളിയൻ എക്സ്ചേഞ്ച് മാനേജിംഗ് ഡയറക്ടർ ആൻഡ് സിഇഒ അശോക് ഗൗതം തുടങ്ങിയവർ പങ്കെടുത്തു.
ചടങ്ങിൽ ജോസ് ആലുക്കാസ് ജ്വല്ലറി മാനേജിംഗ് ഡയറക്ടർമാരും ജോസ് ആലുക്കാസിന്റെ മക്കളുമായ വർഗീസ് ആലുക്കാസ്, പോൾ ജെ. ആലുക്കാസ്, ജോൺ ആലുക്കാസ് എന്നിവരും പ്രസംഗിച്ചു.