ശാശ്വത പരിഹാരം ഉണ്ടാകുന്നതുവരെ മുനന്പം ജനതയ്ക്ക് ഒപ്പമുണ്ടാകും: കിരണ്‍ റിജിജു
Wednesday, April 16, 2025 1:53 AM IST
മുനമ്പം: മുനമ്പം ജനതയ്ക്ക് അവരുടെ ഭൂമിയിലുള്ള പൂര്‍ണമായ അവകാശം തിരികെ കൈവരുന്നത് വരെ മോദിസര്‍ക്കാരും ബിജെപിയും ഒപ്പമുണ്ടാകുമെന്ന് കേന്ദ്ര ന്യൂനപക്ഷ- പാര്‍ലമെന്ററികാര്യ മന്ത്രി കിരണ്‍ റിജിജു.
വഖഫ് ഭേദഗതി ബില്‍ കേന്ദ്രസര്‍ക്കാര്‍ പാസാക്കിയ പശ്ചാത്തലത്തില്‍ എന്‍ഡിഎ മുനമ്പത്തു സംഘടിപ്പിച്ച നന്ദി മോദി ബഹുജന കൂട്ടായ്മ ഉദ്ഘാടനം ചെയ്തു പ്രസംഗിക്കുകയായിരിക്കുന്നു മന്ത്രി.
നേരത്തെ വഖഫ് ബോര്‍ഡിന് ഉണ്ടായിരുന്ന അനിയന്ത്രിതങ്ങളായ അധികാരങ്ങളാണു നിയമഭേദഗതിയിലൂടെ മോദിസര്‍ക്കാര്‍ നവീകരിച്ചത്.
ഏതു ഭൂമിയിലും അവകാശവാദമുന്നയിക്കാവുന്ന സ്ഥിതി ഇനി രാജ്യത്തുണ്ടാകില്ല. നിയമ ഭേദഗതിക്കനുസരിച്ച് ചട്ടങ്ങള്‍ നടപ്പില്‍വരും. കൃത്യമായ നിര്‍ദേശം നല്കി പ്രശ്നം പരിഹരിക്കണമെന്ന് കേന്ദ്രസര്‍ക്കാര്‍ സംസ്ഥാന സര്‍ക്കാരിനോട് ആവശ്യപ്പെടുമെന്നും മന്ത്രി പറഞ്ഞു.
കേന്ദ്രമന്ത്രി ജോര്‍ജ് കുര്യന്, ബിജെപി സംസ്ഥാന പ്രസിഡന്റ് രാജീവ് ചന്ദ്രശേഖര്‍, ബിജെപി ദേശീയ നിര്‍വാഹക സമിതിയംഗം പി.കെ. കൃഷ്ണദാസ്, ദേശീയ കൗണ്‍സില്‍ അംഗങ്ങളായ എ.എന്‍. രാധാകൃഷ്ണന്, അഡ്വ. ഷോണ്‍ ജോര്‍ജ്, സിറ്റി ജില്ലാ പ്രസിഡന്റ് അഡ്വ. കെ.എസ്. ഷൈജു എന്നിവര്‍ എന്നിവര്‍ പ്രസംഗിച്ചു.