ഗവര്‍ണര്‍ക്ക് പി.സി. തോമസിന്റെ വക്കീല്‍ നോട്ടീസ്
Monday, April 14, 2025 3:22 AM IST
കൊച്ചി: നിയമസഭ പാസാക്കിയ നിയമത്തില്‍ ഒപ്പിടാന്‍ കാലതാമസം വരുത്തുന്ന തമിഴ്നാട് ഗവര്‍ണറുടെ നടപടിക്കെതിരേയുള്ള സുപ്രീംകോടതി വിധി ജുഡീഷറിയുടെ അമിത അധികാര പ്രയോഗമാണെന്ന പരസ്യപ്രഖ്യാപനം കോടതിയലക്ഷ്യമാണെന്നും അതിനെതിരേ നടപടി സ്വീകരിക്കാതിരിക്കാന്‍ കാരണം കാണിക്കണമെന്നും ആവശ്യപ്പെട്ട് കേരള കോണ്‍ഗ്രസ് വര്‍ക്കിംഗ് ചെയര്മാന് അഡ്വ. പി.സി. തോമസ് ഗവര്‍ണര്‍ രാജേന്ദ്ര അര്‍ലേക്കര്‍ക്ക് വക്കീല്‍ നോട്ടീസയച്ചു.
വ്യക്തമായ രാഷ്ട്രീയലക്ഷ്യത്തോടെയുള്ള ഈ പ്രഖ്യാപനം ജുഡീഷറിയെ മൊത്തമായും സുപ്രീംകോടതിയെ പ്രത്യേകിച്ചും അപകീര്‍ത്തിപ്പെടുത്തുന്നതാണെന്നും പദവിക്ക് ഒട്ടും ചേര്‍ന്നതല്ലെന്നും നോട്ടീസില്‍ വ്യക്തമാക്കിയിട്ടുണ്ട്. ഏഴു ദിവസത്തിനകം മറുപടി ലഭിക്കാത്തപക്ഷം നിയമനടപടിയിലേക്കു നീങ്ങുമെന്നും നോട്ടീസില്‍ വ്യക്തമാക്കുന്നു.