പതിനഞ്ചുകാരിയെ സമപ്രായക്കാരായ ആണ്‍കുട്ടികള്‍ പീഡിപ്പിച്ചു
Monday, April 14, 2025 2:54 AM IST
കോഴിക്കോട്: ഫറോക്കിൽ പതിനഞ്ചുകാരിയെ സമപ്രായക്കാരായ രണ്ട് ആണ്‍കുട്ടികള്‍ ചേര്‍ന്ന് പീഡിപ്പിച്ചു. ഒപ്പമുണ്ടായിരുന്ന സുഹൃത്ത് പകര്‍ത്തിയ ദൃശ്യം പുറത്തായി. സംഭവത്തിൽ കുറ്റാരോപിതരായ ആൺകുട്ടികളെ കോഴിക്കോട് ചൈൽഡ് വെൽഫെയർ കമ്മിറ്റിക്കു (സിഡബ്ല്യുസി) മുന്‍പാകെ ഹാജരാക്കാൻ പോലീസ് നിര്‍ദേശിച്ചു. ഇതുസംബന്ധിച്ച് കുട്ടികളുടെ രക്ഷിതാക്കൾക്ക് നോട്ടീസ് നൽകി.
കൗണ്‍സലിംഗിനിടെയാണ് പെൺകുട്ടി ഇക്കാര്യം തുറന്നുപറഞ്ഞത്. ഇവരുടെ ഒപ്പം ഉണ്ടായിരുന്ന പതിനൊന്ന് വയസ് പ്രായമുള്ള ആൺകുട്ടിയാണ് പീഡനദൃശ്യം മൊബൈൽ ഫോണിൽ പകർത്തിയത്. ഈ കുട്ടി പെണ്‍കുട്ടിയെ പീഡിപ്പിച്ചിട്ടില്ലെന്നാണു വിവരം. നല്ലളം പോലീസാണു കേസ് അന്വേഷിക്കുന്നത്.
കുറ്റാരോപിതരായ രണ്ട് ആൺകുട്ടികളിൽ ഒരാളുടെ വീട്ടിൽവച്ചായിരുന്നു സംഭവം. പെൺകുട്ടിയെ വീട്ടിലെത്തിച്ച് ഇരുവരും ചേർന്ന് പീഡിപ്പിക്കുകയായിരുന്നു. പതിനൊന്നുകാരൻ പകർത്തിയ പീഡന ദൃശ്യം പിന്നീട് പലരിലും എത്തി. ഇത് പെണ്‍കുട്ടിയുടെ ബന്ധുകാണാനിടയാവുകയായിരുന്നു. തുടന്ന് പെൺകുട്ടിയെ കൗൺസലിംഗിന് വിധേയമാക്കുകയായിരുന്നു. കൗണ്‍സലിംഗിനിടെയാണ് ഞെട്ടിക്കുന്ന വിവരം പെൺകുട്ടി പുറത്തുപറഞ്ഞത്. സംഭവത്തിൽ നല്ലളം പോലീസ് കേസെടുത്തു.
ഫറോക്ക് എസിപിക്കാണ് അന്വേഷണ ചുമതല. ആൺകുട്ടികൾ മൂന്നുപേരും സുഹൃത്തുക്കളാണെന്നാണ് വിവരം. ചോദ്യം ചെയ്യലിനുശേഷം കൂടുതൽ നടപടികളിലേക്കു കടക്കുമെന്നാണ് വിവരം. സിഡബ്ല്യൂസി നൽകുന്ന റിപ്പോർട്ടിന്റെ അടിസ്ഥാനത്തിലാകും പോലീസ് നടപടികൾ.