ആരോഗ്യ ഇന്‍ഷ്വറന്‍സ് നിഷേധിച്ചു ; 72,292 രൂപ നഷ്ടപരിഹാരം നൽകണം
Wednesday, April 16, 2025 1:53 AM IST
കൊച്ചി: കോവിഡ് ബാധയെത്തുടര്‍ന്ന് ആനുകൂല്യം നിഷേധിച്ച സ്വകാര്യ ഇന്‍ഷ്വറന്‍സ് കമ്പനി 72,292 രൂപ നഷ്ടപരിഹാരം നല്‍കണമെന്ന് എറണാകുളം ജില്ലാ ഉപഭോക്തൃ തര്‍ക്ക പരിഹാര കമ്മീഷൻ.
ആലുവ സ്വദേശി എ.കെ. ബാബു സമര്‍പ്പിച്ച പരാതിയിലാണ് ഉത്തരവ്. പരാതിക്കാരന്റെ ഭാര്യയ്ക്ക് കോവിഡ് ബാധിച്ച സമയത്ത് ആശുപത്രിച്ചെലവായി വന്ന 62,292 രൂപ ഇന്‍ഷ്വറന്‍സ് കമ്പനി നിഷേധിച്ചെന്ന പരാതിയിലാണു വിധി.
പരാതിക്കാരന് 62,292 രൂപയും മാനസിക ബുദ്ധിമുട്ടിനും കോടതിച്ചെലവിനത്തിലുമായി 10,000 രൂപയും 45 ദിവസത്തിനകം നല്‍കണമെന്നാണ് ഡി.ബി. ബിനു അധ്യക്ഷനായ ബെഞ്ച് വിധിച്ചത്.