മുഖ്യമന്ത്രിയാണ് യഥാർഥ പ്രതിയെന്ന് പി.സി. തോമസ്
Wednesday, April 16, 2025 1:53 AM IST
ചുങ്കത്തറ (മലപ്പുറം): എക്സാലോജിക് കേസിൽ മുഖ്യമന്ത്രിയാണ് യഥാർഥ പ്രതിയെന്ന് കേരള കോണ്‍ഗ്രസ് വർക്കിംഗ് ചെയർമാനും മുൻ എംപിയുമായ പി.സി. തോമസ്.
കേരള കോണ്‍ഗ്രസ് ചുങ്കത്തറയിൽ സംഘടിപ്പിച്ച മലപ്പുറം ജില്ലാ നേതൃത്വ കണ്‍വൻഷനിൽ മുഖ്യപ്രഭാഷണം നടത്തുകയായിരുന്നു അദ്ദേഹം.
വഖഫ് ഭേദഗതി കൊണ്ടുവന്ന രീതിക്കും ഭരണഘടനാപരമായ വീഴ്ചകൾക്ക് ഉത്തരം നൽകാതെയും ചർച്ച നടത്താതെയുമുള്ള നടപടിയെ എതിർക്കുക എന്നത് ന്യായമായിരുന്നുവെന്നും മുനന്പംകാർക്ക് അവരുടെ ഭൂമി കിട്ടണമെന്നതാണ് കാഴ്ചപ്പാടെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
നിലന്പൂർ നിയോജക മണ്ഡലത്തിൽ കോണ്‍ഗ്രസ് ഏത് സ്ഥാനാർഥിയെ നിർത്തിയാലും വൻ വിജയമുണ്ടാക്കുമെന്നും അദ്ദേഹം പറഞ്ഞു. പാർട്ടി എക്സിക്യൂട്ടീവ് ചെയർമാൻ മോൻസ് ജോസഫ് എംഎൽഎ കണ്വൻഷൻ ഉദ്ഘാടനം ചെയ്തു.
ജില്ലാ പ്രസിഡന്റ് മാത്യു വർഗീസ് അധ്യക്ഷത വഹിച്ചു. പാർട്ടി സെക്രട്ടറി ജനറൽ ജോയ് ഏബ്രഹാം (എക്സ് എംപി), മുൻ എംഎൽഎയും പാർട്ടി ഡെപ്യൂട്ടി ചെയർമാനുമായ തോമസ് ഉണ്യാടൻ, കർഷക യൂണിയൻ സംസ്ഥാന പ്രസിഡന്റ് വർഗീസ് വെട്ടിയാങ്കൽ, യൂത്ത് ഫ്രണ്ട് സംസ്ഥാന പ്രസിഡന്റ് കെ.വി. കണ്ണൻ, പാർട്ടി ഉന്നതാധികാര സമിതി അംഗം ആലിക്കുട്ടി എറക്കോട്ടിൽ, ജില്ലാ നേതാക്കളായ വിൻസി അനിൽ, കെ.എം. ഇഗ്നേഷ്യസ്, ടി.ഡി. ജോയ്, കെ.വി. ജോർജ്, സതീഷ് വർഗീസ്, തോമസ് ടി. ജോർജ്, മോഹൻ ജോർജ്, ഏബ്രഹാം കുര്യൻ, എ.ജെ. ആന്റണി, വി.കെ. മാത്തുക്കുട്ടി, നിതിൻ ചാക്കോ, ബാബു വർഗീസ് തുടങ്ങിയവർ പ്രസംഗിച്ചു.