തൊഴിലുറപ്പ് പദ്ധതിയിൽ കേരളത്തിന് അനുവദിച്ചത് അഞ്ചു കോടി തൊഴിൽദിനം മാത്രമെന്നു മന്ത്രി
Saturday, March 22, 2025 1:37 AM IST
തിരുവനന്തപുരം: തൊഴിലുറപ്പ് പദ്ധതിയിൽ അടുത്ത സാന്പത്തിക വർഷത്തേക്കു കേരളം 11 കോടി തൊഴിൽ ദിനങ്ങൾ ആവശ്യപ്പെട്ടപ്പോൾ കേന്ദ്രം അനുവദിച്ചത് അഞ്ച് കോടി തൊഴിൽദിനങ്ങൾ മാത്രമാണെന്ന് മന്ത്രി എം.ബി. രാജേഷ് നിയമസഭയിൽ അറിയിച്ചു. ഇത് വർധിപ്പിക്കണമെന്ന് ആവശ്യപ്പെട്ടിട്ടുണ്ട്.
നിലവിലെ വേതന കുടിശിക 546.67 കോടി രൂപയാണ്. കേന്ദ്രഫണ്ട് ലഭ്യമാക്കാത്തതിനാലാണ് വേതന കുടിശികയുണ്ടായത്.
100 തൊഴിൽ ദിനങ്ങൾ 3.7 ലക്ഷം കുടുംബങ്ങൾക്ക് ലഭിച്ചു. ഇക്കാര്യത്തിൽ കേരളം ഒന്നാമതാണ്. ഇക്കൊല്ലം 13.58 ലക്ഷം കുടുംബങ്ങൾ തൊഴിലുറപ്പ് പദ്ധതിയിൽ പ്രവർത്തിച്ചു.