ദേവഗിരിയിൽ പൂർവവിദ്യാർഥി സംഗമം നാളെ
Friday, March 21, 2025 1:04 AM IST
കോഴിക്കോട്: ദേവഗിരി സെന്റ് ജോസഫ്സ് കോളജിന്റെ ഈ വർഷത്തെ പൂർവ വിദ്യാർഥി സംഗമം നാളെ ഉച്ചകഴിഞ്ഞ് മൂന്നിന് കോളജിൽവച്ച് നടത്തുന്നു.
1975ൽ പഠിച്ചിറങ്ങിയ ഗോൾഡൻ ജൂബിലി ബാച്ചും 2000ൽ പഠിച്ചിറങ്ങിയ സിൽവർ ജൂബിലിക്കാരുമാണ് ഈ വർഷത്തെ പ്രത്യേക ക്ഷണിതാക്കൾ. ഇപ്പോൾ കോളജിൽ പഠിപ്പിക്കുന്ന അധ്യാപകരും റിട്ടയർ ചെയ്തവരും സംഗമത്തിൽ പങ്കെടുക്കും.
വിവരങ്ങൾക്ക് 9447315674.