യുവാവിനെ കാറിടിപ്പിച്ചു കൊല്ലാന്‍ ശ്രമം: ഒരാള്‍ അറസ്റ്റില്‍
Saturday, March 22, 2025 1:37 AM IST
കൊച്ചി: കലൂര്‍ എസ്ആര്‍എം റോഡില്‍ മദ്യലഹരിയില്‍ യുവാവിനെ കാറിടിച്ചു കൊലപ്പെടുത്താന്‍ ശ്രമം. കാറിന്റെ ബോണറ്റില്‍ സാഹസികമായി പിടിച്ചുകിടന്ന പത്തൊമ്പതുകാരന് അത്ഭുതകരമായി രക്ഷപ്പെട്ടു.
യുവാവിനെയും കൊണ്ട് കാര്‍ 500 മീറ്ററോളം മുന്നോട്ടുനീങ്ങി. ഒടുവില്‍ ബ്രേക്കിട്ടതോടെ യുവാവ് റോഡിലേക്ക് തെറിച്ചുവീഴുകയായിരുന്നു.
വ്യാഴാഴ്ച രാത്രി നടന്ന സംഭവത്തില്‍ അടൂര്‍ സ്വദേശി അഭിജിത്തിനെ എറണാകുളം നോര്‍ത്ത് പോലീസ് പിടികൂടി. സംഭവസമയം കാറില്‍ അഭിജിത്തിനൊപ്പമുണ്ടായിരുന്ന അമര്‍നാഥ്, സനീഷ് എന്നിവര്‍ക്കായി പോലീസ് അന്വേഷണം ആരംഭിച്ചു.