എംജിഎം ഗുരുരത്നം പുരസ്കാരങ്ങള്‍ പ്രഖ്യാപിച്ചു
Friday, March 21, 2025 1:04 AM IST
കൊച്ചി: വിദ്യാഭ്യാസരംഗത്തെ സമഗ്ര സംഭാവനയ്ക്ക് എംജിഎം ഗ്രൂപ്പ് ഓഫ് ഇന്‍സ്റ്റിറ്റ്യൂഷന്‍സ് ഏര്‍പ്പെടുത്തിയ രണ്ടാമത് ഗുരുരത്നം പുരസ്കാരത്തിന് ഡോ. ജോര്‍ജ് തോമസ്, ഡോ. ജേക്കബ് മണ്ണുംമൂട് എന്നിവര്‍ അർഹരായി. ഒരു ലക്ഷം രൂപയും പ്രശസ്തിപത്രവും ഫലകവും അടങ്ങുന്നതാണ് പുരസ്കാരം.
തിരുവനന്തപുരം ഇന്ത്യന്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് സയന്‍സ് എഡ്യുക്കേഷന്‍ ആന്‍ഡ് റിസര്‍ച്ചില്‍ സീനിയര്‍ പ്രഫസറും ഫാക്കല്‍റ്റി അഫയേഴ്സ് ഡീനുമാണ് ഡോ. ജോര്‍ജ് തോമസ്. ഡോ. ജേക്കബ് മണ്ണുംമൂട് പത്തനംതിട്ട വെണ്ണിക്കുളം സെന്റ് ബഹനാന്‍സ് ഹയര്‍ സെക്കന്‍ഡറി സ്കൂള്‍ പ്രിന്‍സിപ്പലാണ്.
നാളെ രാവിലെ പത്തിന് എറണാകുളം കണ്ടനാട് എംജിഎം പബ്ലിക് സ്കൂളില്‍ നടക്കുന്ന ചടങ്ങില്‍ പുരസ്കാരം സമ്മാനിക്കും. സ്പീക്കര്‍ എ.എന്‍. ഷംസീര്‍, ഐഎസ്ആര്‍ഒ മുന്‍ ചെയര്മാന് ഡോ. എസ്. സോമനാഥ്, അനൂപ് ജേക്കബ് എംഎല്‍എ തുടങ്ങിയവർ പങ്കെടുക്കുമെന്ന് അധികൃതര്‍ അറിയിച്ചു.