മലങ്കര ഓര്‍ത്തഡോക്സ് സഭയ്ക്ക് 1484 കോടിയുടെ ബജറ്റ്
Friday, March 21, 2025 1:04 AM IST
കോട്ടയം: യുവതലമുറയുടെ കുടിയേറ്റം മൂലം ഒറ്റപ്പെട്ടുപോകുന്ന വയോജനങ്ങളുടെ സമഗ്ര സംരക്ഷണത്തിന് അരികെ പദ്ധതിയും, സമര്‍ഥരായ വിദ്യാര്‍ഥികളെ ചെറുപ്പത്തില്‍ കണ്ടെത്തി അവര്‍ക്ക് ഇന്ത്യയിലുള്ള മികച്ച തൊഴില്‍ അവസരങ്ങള്‍ നേടാന്‍ പരിശീലനം നല്കുന്ന വിദ്യാജ്യോതി പദ്ധതിയും അവതരിപ്പിച്ച് മലങ്കര ഓര്‍ത്തഡോക്സ് സഭയുടെ ബജറ്റ്.
ആരോഗ്യ ജീവിതശൈലിയും ലഹരി വിരുദ്ധതയും പ്രോത്സാഹിപ്പിക്കുന്ന കോട്ടയം കാരാപ്പുഴ വെല്‍നസ് പാര്‍ക്ക്, കൊല്ലം മതിലകത്ത് ക്യാമ്പ് സെന്റര്‍ എന്നിവ ആരംഭിക്കും. 1484 കോടിയുടെ ബജറ്റ് സെക്രട്ടറി ബിജു ഉമ്മന്‍ അവതരിപ്പിച്ചു. ബസേലിയോസ് മാര്‍ത്തോമ്മാ മാത്യൂസ് തൃതീയന്‍ കാതോലിക്കാബാവാ അധ്യക്ഷത വഹിച്ചു.