ബാർ ജീവനക്കാരന്റെ പണമടങ്ങിയ ബാഗും മൊബൈലും കവർന്ന നാലംഗസംഘം പിടിയിൽ
Saturday, March 22, 2025 1:38 AM IST
ആലുവ: ബാർ ജീവനക്കാരന്റെ കഴുത്തിൽ കത്തി വച്ച് പണമടങ്ങിയ ബാഗും മൊബൈൽ ഫോണും കവർന്ന സംഭവത്തിൽ നാലംഗസംഘം പിടിയിൽ.
ഇടുക്കി തങ്കമണി വലിയപറമ്പിൽ വിബിൻ ബിജു (22), ആലുവ ആലങ്ങാട് മൂഞ്ഞാറ വീട്ടിൽ ജിനോയ് ജേക്കബ് (33), തൃശൂർ വെള്ളിക്കുളങ്ങര തോട്ടുങ്ങൽ വീട്ടിൽ ആലിഫ് (24), ആലപ്പുഴ മുതുകുളം സഫാ മൻസിലിൽ മുഹമ്മദ് ഫൈസൽ (29) എന്നിവരെയാണ് ആലുവ പോലീസ് പിടികൂടിയത്.
16ന് പുലർച്ചെ കണ്ണൂരിലെ വീട്ടിൽനിന്നു ട്രെയിനിൽ ആലുവ റെയിൽവേ സ്റ്റേഷനിൽ ഇറങ്ങി ഉച്ചകഴിഞ്ഞു രണ്ടോടെ താമസസ്ഥലത്തേക്ക് ട്രാക്കിലൂടെ നടന്ന് പോകുന്പോഴായിരുന്നു കവർച്ച.