സർക്കാർ ജീവനക്കാരുടെ ഡിഎ മൂന്നു ശതമാനം വർധിപ്പിച്ചു
Friday, March 21, 2025 2:05 AM IST
തിരുവനന്തപുരം: സംസ്ഥാന സർക്കാർ ജീവനക്കാരുടെ ക്ഷാമബത്തയും പെൻഷൻകാരുടെ ക്ഷാമാശ്വാസവും മൂന്നു ശതമാനം വീതം വർധിപ്പിച്ച് ഉത്തരവിറങ്ങി. ഏപ്രിൽ മാസം മുതലാണു വർധന. മേയ് മാസത്തെ ശന്പളത്തിലും പെൻഷനിലും വർധന വരും.
ഡിഎ 12 ശതമാനത്തിൽ നിന്ന് 15ആയി ഉയരും. എന്നാൽ, 39 മാസത്തെ മുൻകാല ഡിഎ കുടിശിക നൽകില്ല. ജീവനക്കാർക്ക് ഏപ്രിൽ മാസം ക്ഷാമബത്ത നൽകുമെന്ന് ബജറ്റിൽ പ്രഖ്യാപിച്ചിരുന്നു.
ഉത്തരവിറങ്ങിയപ്പോൾ ഇത് ഏപ്രിൽ മാസത്തെ ശന്പളത്തോടൊപ്പം ഒരു ഗഡു ഡിഎ എന്നാക്കി മാറ്റി. ഇത് ജീവനക്കാർക്കും പെൻഷകാർക്കും കനത്ത നഷ്ടമുണ്ടാകുമെന്നാണു സർവീസ് സംഘടനകൾ പറയുന്നത്.