സപ്ലൈകോയ്ക്ക് 100 കോടി രൂപ അനുവദിച്ചു
Friday, March 21, 2025 1:04 AM IST
തിരുവനന്തപുരം: സംസ്ഥാന സിവിൽ സപ്ലൈസ് കോർപറേഷന് വിപണി ഇടപെടൽ പ്രവർത്തനങ്ങൾക്കായി 100 കോടി രൂപ അനുവദിച്ചതായി ധനമന്ത്രി കെ. എൻ. ബാലഗോപാൽ അറിയിച്ചു.
ഈ സാന്പത്തിക വർഷം ഇതുവരെ 489 കോടി രൂപയാണ് സപ്ലൈകോയ്ക്ക് നൽകിയത്. ബജറ്റ് വിഹിതം 205 കോടി രൂപയായിരുന്നു. ഇതിനുപുറമെയാണ് 284 കോടി രൂപ അധികമായി അനുവദിച്ചത്.